കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ചനടത്തും

Editor

ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ക്കെതിരേ സമരംചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ചനടത്തും. അന്ന് ഉച്ചയ്ക്കു രണ്ടിന് വിജ്ഞാന്‍ഭവനില്‍ ചര്‍ച്ചയ്ക്കായി ക്ഷണിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയിലെ 40 നേതാക്കള്‍ക്ക് കൃഷിമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ കത്തയച്ചു. കര്‍ഷകര്‍ ഉന്നയിച്ചിട്ടുള്ള എല്ലാ സുപ്രധാന വിഷയങ്ങളിലും യുക്തിസഹമായ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച ചര്‍ച്ചയ്ക്കു സന്നദ്ധരാണെന്നായിരുന്നു കര്‍ഷകനേതാക്കള്‍ അറിയിച്ചിരുന്നത്. പരസ്പരം വിട്ടുവീഴ്ചയ്ക്കു വഴങ്ങാതെ കേന്ദ്രവും കര്‍ഷകരും നേര്‍ക്കുനേര്‍നിന്ന മൂന്നാഴ്ചയ്‌ക്കൊടുവില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ.

ചര്‍ച്ച പരാജയപ്പെട്ടാല്‍ പുതുവര്‍ഷത്തില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിനു തയ്യാറെടുക്കുകയാണ് കര്‍ഷകസംഘടനകള്‍. ഇതിനു മുന്നോടിയായി ഉത്തരാഖണ്ഡില്‍ നിന്നും നൂറുകണക്കിനു കര്‍ഷകര്‍ ട്രാക്ടറുകളില്‍ ഡല്‍ഹി-യു.പി. അതിര്‍ത്തിയിലേക്കു തിരിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള കൂടുതല്‍ കര്‍ഷകര്‍ ട്രാക്ടറുകളില്‍ ഭക്ഷ്യധാന്യശേഖരവുമായി ഡല്‍ഹിക്ക് പുറപ്പെട്ടു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്ത്യയില്‍ ആദ്യ അനുമതിക്കു സാധ്യത കോവിഷീല്‍ഡ് വാക്‌സീന്

ജനുവരി 16ന് രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ