
1.വിവിധ വകുപ്പുകളുടെ അനുമതിയോടെയാണോ കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നും കെട്ടിടത്തിനു കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നും പരിശോധിച്ചതിനുശേഷം മാത്രം ഫ്ളാറ്റ് വാങ്ങുക. കൃത്യമായി നികുതി അടയ്ക്കുന്ന ഭൂമിയിലാണ് ഫ്ളാറ്റ് ഉള്ളതെന്നും ഈ ഭൂമിയ്ക്ക് മറ്റ് ബാധ്യതകള്‍ ഇല്ല എന്നും തീര്‍ച്ചപ്പെടുത്തുക.
- നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഫ്ളാറ്റാണ് വാങ്ങുന്നതെങ്കില്‍ നിര്‍മാണം എപ്പോള്‍ തീരുമെന്നു കാണിക്കുന്ന രേഖ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കരാര്‍ ലംഘിക്കപ്പെട്ടാല്‍ എങ്ങനെ മുടക്ക് മുതല്‍ വീണ്ടെടുക്കാമെന്നും കൃത്യമായി ഉറപ്പുവരുത്തിയിരിക്കണം.
3.തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ക്ക് അനുസൃതമായാണോ ഫ്ളാറ്റിന്റെ നിര്‍മാണമെന്നും, ഭൂമിനിയമങ്ങള്‍ ലംഘിക്കപ്പെട്ടില്ലെന്നും ഉറപ്പ് വരുത്തണം.
- ഫ്ളാറ്റ് വാങ്ങുന്നതിന് മുമ്പ് ബില്‍ഡറെക്കുറിച്ചും മറ്റു പ്രൊജക്ടുകളെ കുറിച്ചും കൃത്യമായ ധാരണ ഉണ്ടാക്കുക.
-
ഫ്ളാറ്റ് നിര്‍മണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എഞ്ചിനീയറെക്കുറിച്ചും ആര്‍ക്കിടെക്റ്റ് ഡിസൈനര്‍ എന്നിവരെക്കുറിച്ചും അന്വേഷിക്കുന്നതും നന്നായിരിക്കും.
-
ഫ്ളാറ്റിന്റെ വില്‍ക്കല്‍ വാങ്ങല്‍ എന്നിവയുമായി ബന്ധപ്പെട്ട് വക്കീലിന്റെ സഹായത്തോടെ ഒരു രേഖ തയ്യാറാക്കുന്നതും അഭികാമ്യമാണ്.
-
കാര്‍പാര്‍ക്കിങ്ങ് ഏരിയയെക്കുറിച്ച് കരാറില്‍ വ്യക്തമാക്കിയിരിക്കണം.
9.ഇലക്ട്രിസിറ്റി, വെള്ളം, മെയ്ന്റനന്‍സ് ചാര്‍ജ്ജുകള്‍ എന്നിവയെക്കുറിച്ചും വ്യക്തമായ ധാരണയോടെ മാത്രം ഫ്ളാറ്റുകള്‍ വാങ്ങുക.
10.സ്റ്റെയര്‍കേസ്,ലിഫ്റ്റ്, ലോബികള്‍, ഹാള്‍ തുടങ്ങിയ കോമണ്‍ ഏരിയയുടെ ഉപയോഗം എപ്രകാരമെന്നും ഉറപ്പ് വരുത്തുക.
Your comment?