രാഷ്ട്രീയ അധാര്‍മികതകള്‍ക്കും സ്വജനപക്ഷപാതത്തിനുമെതിരേ പോരാടാന്‍ നീതു മോഹന്‍
കടമ്പനാട്: രാഷ്ട്രീയ അധാര്‍മികതയും വര്‍ധിച്ചു വരുന്ന സ്വജന പക്ഷപാതവുമാണ് എന്നെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കിയത്. കടമ്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന നീതു മോഹന്‍ പറയുമ്പോള്‍ അത് പുതുതലമുറയുടെ ശബ്ദമാകുന്നു. രാഷ്ട്രീയ അധാര്‍മികതയും കുതികാല്‍വെട്ടും കുത്തിത്തിരിപ്പും കണ്ട് മടുത്തുവെന്നും നീതു തുറന്നടിക്കുന്നു. കന്നിയങ്കമാണ് നീതുവിന്റേത്. സീറ്റ് കിട്ടാതെ വരുമ്പോള്‍ മറുകണ്ടം ചാടിയും കിട്ടി വിജയിച്ചാല്‍ സ്വന്തം വികസനം ലക്ഷ്യമിട്ടും നീങ്ങുന്ന ജനപ്രതിനിധികളെ കണ്ട് മടുത്തു നീതു.
ടി.ടി.സി പാസായ ഈ യുവതിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം ഒട്ടുമുണ്ടായിരുന്നില്ല. പക്ഷേ, ചുറ്റുപാടും നടക്കുന്ന അനീതികളും അധാര്‍മികതകളും കണ്ട് സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കന്നിയങ്കം കുറിക്കാന്‍ തീരുമാനിച്ചത്. പ്രായം കുറവാണ്. 24 വയസ്. രാഷ്ട്രീയ അനുഭവ സമ്പത്തില്ല. വിദ്യാഭ്യാസമാണ് കൈമുതല്‍. നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അഗാധമായ വായനയിലൂടെ നല്ല അറിവുമുണ്ട്. ഇതൊക്കെ കണ്ടപ്പോഴാണ് കാലകാലങ്ങളില്‍ ഭരിച്ച മുന്നണികളുടെയും ജനപ്രതിനിധികളുടെയും കാപട്യം മനസിലാകുന്നത്.
തേനും പാലുമൊഴുക്കാമെന്ന് വാഗ്ദാനം ചെയ്ത് വന്നു പോകുന്നവര്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ ഒന്നും ഒഴുക്കാറില്ല. ഒഴുക്ക് മുഴുവന്‍ സ്വന്തം പോക്കറ്റിലേക്കാകും. തന്റെ വാര്‍ഡിലെ ജനതയെ വെറും വിഡ്ഢികളാക്കി കടന്നു പോകാമെന്ന ചിന്തയാണ് മിക്കവര്‍ക്കും. അധികാരത്തിന്റെ രുചി പറ്റി, പോക്കറ്റിന്റെ കനം വര്‍ധിപ്പിച്ച് പടിയിറങ്ങുന്നവര്‍ക്ക് രാഷ്ട്രീയവും ജനാധിപത്യവുമൊക്കെ വെറും ബിസിനസ് ആണെന്ന് തോന്നി തുടങ്ങിയപ്പോഴാണ് ഒരു മാറ്റം വേണമെന്ന് ചിന്തിച്ചത്. തന്നെപ്പോലെ സമാന ചിന്താഗതിയുള്ള നിരവധി പേരുണ്ടെന്ന് നീതു പറയുന്നു.
താന്‍ അവരുടെ പ്രതിനിധിയാണ്. എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായത് അനുഭവം കൊണ്ടാണ്. ഇത്രകാലവും വഞ്ചിച്ച മുന്നണികളെ ഇക്കുറി ജനം തിരസ്‌കരിക്കുക തന്നെ ചെയ്യുമെന്ന് ഈ യുവതി പറയുന്നു.
താമര അടയാളത്തിലാണ് നെല്ലിമുകള്‍ വാര്‍ഡില്‍ നീതു ജനവിധി തേടുന്നത്.
https://www.facebook.com/adoorvartha/videos/2043335725820227/
Your comment?