കരള്‍ വീക്കത്തിനും പ്രഷറിനും പ്രമേഹത്തിനും അത്യുത്തമം: സ്വര്‍ഗത്തിലെ പഴം ഇതാ ഭൂമിയില്‍
കരള്‍വീക്കവും വൃക്കരോഗവും പ്രഷറും പ്രമേഹവുമൊക്കെ അകറ്റാന്‍ ഇതാ ഒരു ഒറ്റമൂലി. സ്വര്‍ഗത്തിലെ പഴം. പേരു പോലെ തന്നെ സ്വര്‍ഗം തന്ന ഔഷധപ്പഴമാണിത്.
മഹ്കോട്ട ദേവയെന്ന ഔഷധസസ്യത്തില്‍ നിന്ന് ലഭിക്കുന്ന സര്‍വരോഗ സംഹാരിയായ ഫലം. മഹ്കോട്ട ദേവ എന്ന വാക്കിനര്‍ഥം ഗോഡ്സ് ക്രൗണ്‍ എന്നാണ്. ദൈവത്തിന്റെ കിരീടം. മാനവരാശിയുടെ രക്ഷക്കായി സ്വര്‍ഗത്തില്‍ നിന്നും കൊണ്ടു വന്ന പഴം എന്നാണ് പേരു കൊണ്ട് അര്‍ഥമാക്കുന്നത്.
ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി വളരുന്നു മഹ്കോട്ടാദേവ. ഇല, തണ്ട്, പഴം എന്നിവ ഉപയോഗിക്കുന്നു. കുരു നീക്കിയ പഴം സവാള പോലെ ചീളുകളാക്കി അരിഞ്ഞ് ഉണക്കിയാണ് നിരവധി അസുഖങ്ങള്‍ അകറ്റാന്‍ ലോകമെമ്പാടും ധാരാളം പേര്‍ ഉപയോഗിച്ചു വരുന്നത്. മഹ്കോട്ട ദേവ പഴം ഡ്രഗ് ലോര്‍ഡ് എന്നും അറിയപ്പെടുന്നു. സര്‍വ രോഗ നിവാരണ ശേഷിയുള്ള ഈ പഴം പ്രമേഹത്തിനും പ്രഷറിനും ക്യാന്‍സറിനും ഉത്തമ ഔഷധമെന്ന് കരുതുന്നു. ആറ് മാസത്തില്‍ ഒരിക്കല്‍ പൂവിടുകയും ഏതാനും ദിവസം കഴിയുമ്പോള്‍ കായകള്‍ ഉണ്ടായി പഴുക്കുകയും ചെയ്യും.
പ്രമേഹം, ട്യൂമര്‍ എന്നിവയ്ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കാനും ഹൃദ്രോഗത്തെയും കാന്‍സറിനെയും പ്രതിരോധിക്കാനും ഈ പഴത്തിനു കഴിയുമെന്നാണ് പറയപ്പെടുന്നത്.
ഉയര്‍ന്ന രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് കൊണ്ടു വരാനും ലിവര്‍ സീറോസിസിന്റെ കടുപ്പം കുറയ്ക്കാനും യൂറിക് ആസിഡിന്റെ നില ശരിയായി കാക്കാനും കഴിയും. വാതം, വൃക്കസംബന്ധമായ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍ എന്നിവ തടയുന്നു. വയറിളക്കം, അലര്‍ജി മൂലമുള്ള ചൊറിച്ചില്‍, എക്സിമ എന്നിവ സുഖപ്പെടുത്തുന്നു. പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്ന ഒരു പഴമാണിത്. ആന്റി ഓക്സിഡന്റായും ആന്റി വൈറല്‍, ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഏജന്റായും ഇതറിയപ്പെടുന്നു. അരിഞ്ഞുണക്കിയ മഹ്കോട്ട ദേവ 500 മില്ലിലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് 250 മില്ലിലിറ്റര്‍ ആക്കിയ ശേഷം രാവിലെയും രാത്രിയും കുടിക്കാം. ചെറിയ ചീളുകളാക്കി ഒരു ചീളിന് ഒരു ഗ്ളാസ് വെള്ളം എന്ന അനുപാതത്തില്‍ വെട്ടിത്തിളപ്പിച്ച് ആറിയതിന് ശേഷം വൈകുന്നേരത്തിനു മുന്നേ ഓരോ ഗ്ലാസ് വീതം കുടിച്ചു തീര്‍ത്താല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാം.
ഉയര്‍ന്ന രക്തസമ്മര്‍ദം, സ്ട്രോക്ക്, കിഡ്നി വീക്കം, യൂറിക്കാസിഡ് പ്രശ്നങ്ങള്‍, അലര്‍ജി മൂലമുണ്ടാവുന്ന ടോണ്‍സി ലൈറ്റിസ് എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവ് മഹ്കോട്ട ദേവയ്ക്കു ഉണ്ടത്രേ. കോന്നി ഞള്ളൂര്‍ പുത്തന്‍വീട്ടില്‍ സനജിന്റെ പക്കല്‍ നിന്ന് പഴവും തൈയും ലഭിക്കും.
Your comment?