സ്വപ്‌നയും സരിത്തും മാപ്പുസാക്ഷികളായേക്കും
കൊച്ചി: സ്വര്‍ണം, ഡോളര്‍ക്കടത്തു കേസുകളില്‍ പ്രതികളായ സ്വപ്നാ സുരേഷും പി.എസ്. സരിത്തും കോടതിയില്‍ നല്‍കുന്ന മൊഴികളില്‍ ചില ‘പ്രധാനികളുടെ’ പേരുണ്ടെന്ന് സൂചന. ഇതിലൂടെ ‘വമ്പന്‍ സ്രാവുകള്‍’ എന്ന് കോടതിരേഖയില്‍ വിശേഷിപ്പിച്ചവരുടെ അറസ്റ്റുകളും ഉടനുണ്ടാകും. മജിസ്ട്രേറ്റിനുമുന്നില്‍ സ്വമേധയാ കുറ്റസമ്മതമൊഴി നല്‍കുന്ന സ്വപ്നയും സരിത്തും മാപ്പുസാക്ഷികളായേക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ സ്വപ്നയും സരിത്തും നല്‍കുന്ന രഹസ്യമൊഴി കേസിന്റെ ഗതി മാറ്റുന്നതായിരിക്കും.
മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന് പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖര്‍ക്കുകൂടി ഡോളര്‍ക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസിനോട് സ്വപ്നയും സരിത്തും വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കാനുള്ള തീരുമാനമുണ്ടായത്.
തിങ്കളാഴ്ച ഡോളര്‍ക്കടത്ത് കേസിലെ മൊഴികളും രേഖപ്പെടുത്തും. ഇതിനുശേഷം അതത് കേസുകളുടെ വിചാരണക്കോടതി ന്യായാധിപര്‍ക്ക് ഈ മൊഴികള്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി കൈമാറും. ഇതു
പൂര്‍ത്തിയായാല്‍ മാപ്പുസാക്ഷികളാവാന്‍ കോടതിക്ക് ഇരുവരും അപേക്ഷ നല്‍കുമെന്നാണു കരുതുന്നത്.
Your comment?