5:32 pm - Sunday November 25, 9821

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ഹിയറിങ് ഓണ്‍ലൈനില്‍

Editor

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ഹിയറിങ് ഓണ്‍ലൈനില്‍ നടത്തും. അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് സപ്ലിമെന്ററി പട്ടികകള്‍ നവംബര്‍ 10-ന് പ്രസിദ്ധീകരിക്കും.

പേരു ചേര്‍ക്കാനുള്ള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ശനിയാഴ്ചകൂടി നല്‍കാം. പേരുചേര്‍ക്കാനുള്ള ഹിയറിങ്ങിന് നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് അപേക്ഷയുടെ പ്രിന്റൗട്ടില്‍ ഒപ്പും ഫോട്ടോയും പതിച്ച് സ്‌കാന്‍ചെയ്ത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇ-മെയില്‍ ആയോ ആള്‍വശമോ എത്തിക്കാം. ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ഫോണ്‍ വീഡിയോകോള്‍ വഴിയോ ഹിയറിങ് നടത്താനും സൗകര്യമുണ്ട്. പട്ടികയെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ക്കും ഇതേരീതിയില്‍ ഹിയറിങ് നടത്തും.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്‍ഡേന്‍ ഗ്യാസ് റീഫില്‍ ബുക്കിങ്: അറിയേണ്ടതെല്ലാം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ