ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് രാജ്യാന്തര മാധ്യമ സംഘടനകള്‍. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ അറസ്റ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്, ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തുന്നതിലൂടെ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. കോവിഡ് വ്യാപനത്തിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണവും വര്‍ധിച്ചു. ഇന്ത്യന്‍ ജനാധിപത്യം ശക്തമായി നിലകൊള്ളണമെങ്കില്‍ മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
സര്‍ക്കാരിന്റെ പെട്ടെന്നുള്ള ശ്രദ്ധവേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്ക് കഴിയണം. പ്രതികാര നടപടിയോ പീഡനമോ ഭയക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണം. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ വെറുതെവിടാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Your comment?