കുട്ടികള്‍ അഭിനയിച്ച ഹ്രസ്വ ചിത്രം ‘വെള്ള കയറാത്ത അറകള്‍’ ശ്രദ്ധേയമാകുന്നു
ദുബായ് :കോവിഡ് കാലത്ത് പരസ്പരം കൈത്താങ്ങാകാം എന്ന സന്ദേശത്തോടെ കുട്ടികള്‍ അഭിനയിച്ച ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു.ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച വെള്ള കയറാത്ത അറകള്‍ എന്ന ഹ്രസ്വ ചിത്രമാണ് പ്രമേയപരമായും കുട്ടികള്‍ മാത്രം കോവിഡ് കാലത്ത് വീടുകളിലിരുന്ന് അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൊണ്ടും ശ്രദ്ധിക്കപ്പെടുന്നത്. എസ്.എന്‍ സുനില്‍ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ടീം വൈസ് മെന്‍ ഈസ്റ്റ് കോസ്റ്റ് ഫുജൈറയാണ് നിര്‍മിച്ചിരിക്കുന്നത്.
സംവിധായകന്‍ എം.എ നിഷാദും ചിത്രത്തിന്റെ ഒടുവില്‍ എത്തുന്നുണ്ട്. പ്രകൃതിയോട് കരുതലും സഹപാഠികളോട് കരുണയുമുള്ള ഒരു കൂട്ടം വിദ്യാര്‍ഥികളില്‍ ഒരാളുടെ വീട്ടില്‍ കോവിഡ് മൂലമുണ്ടാകുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ കൂട്ടുകാര്‍ കൈകോര്‍ക്കുന്നതാണ് പ്രമേയം.
പാര്‍ത്ഥസാരഥി മനു, ഹൃദങ്ക് എസ്. കുമാര്‍ , മേഹുല്‍ വിനയ്, അലന്‍ മനു ഫിലിപ്പ്, ദേവാങ്ക് അജിത് , അശ്വിന്‍ സുജിത് , യോഹാന്‍ സൈമണ്‍ മാത്യു , ആല്‍ഡ്രിന്‍ മനു ഫിലിപ്പ്, പ്രണവ് മേനോന്‍, ആന്‍ഡ്രിയ സന്തോഷ് , അലൈന ജേസണ്‍, സ്വാതി ശ്രീകുമാര്‍ എന്നീ വിദ്യാര്‍ഥികളാണ് അഭിനേതാക്കള്‍. ശ്രീകുമാര്‍ ചിറ്റേടത്തിന്റെ വരികള്‍ക്ക് വിജേഷ് ഗോപാല്‍ ഈണം നല്‍കി മനു.എസ് പിള്ള ആലപിച്ചിരിക്കുന്നു.
Your comment?