അടൂര്‍: കഞ്ഞുങ്ങളുടെ ക്ഷേമത്തിനും പരിപാലനത്തിനു സംസ്ഥാാന സര്‍ക്കാര്‍ വലിയ വികസനമാണ് നടപ്പാക്കി വരുന്നത് എന്ന് വനം, മൃഗ സംരക്ഷണം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു. പാറക്കുട്ടം അംഗവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു. പുതിയ അംഗന്‍വാടി കെട്ടിടത്തിനു ജില്ലാ പഞ്ചായത്ത് അംഗം റ്റി.മുരുകേക്ഷിന്റെ വികസന ഫണ്ടില്‍ നിന്നും 19 ലക്ഷം രൂപ ഉപയോഗിച്ചു സ്വന്തംമായി ഒരു കെട്ടിടം ഉണ്ടായിരിക്കുകയാണ്. 2015ല്‍ റവന്യു വകുപ്പില്‍ നിന്നും പത്തര സെന്റ് സ്ഥലം അംഗന്‍വാടിക്കുവേണ്ടി വിട്ടു കിട്ടിയതാണ്.
അംഗന്‍വാടിയില്‍ ചുവര്‍ചിത്രം വരക്കുന്നതിനും ഫണിച്ചറുകള്‍ വാങ്ങിയതും ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഫണ്ട് അനുവദിച്ചിരുന്നു. പാറക്കൂട്ടം നിവാസികളൂടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍എം.എല്‍.എ അധ്യക്ഷത വഹിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്. ജി. പ്രസന്നകുമാരി ,സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ ജില്ലാ പഞ്ചായത്ത് അംഗം റ്റി.മുരുകേഷ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാ ഷാജി, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.റ്റി.രാധാാകൃഷ്ണന്‍ വാര്‍ഡ് മെമ്പര്‍ ഇ.കെ.രാജമ്മ , സി.പി എം.ലോക്കല്‍ സെക്രട്ടറി അഡ്വ: ഡി.ഉദയന്‍ ,സി.പിഐ ലോക്കല്‍ സെക്രട്ടറി സന്തോഷ് പാപ്പച്ചന്‍, ബൈജുു മുണ്ടപ്പള്ളി, സുജ.റ്റി, എല്‍സമ്മ, ഗീവര്‍ഗീസ് ജോര്‍ജ്ജ്, രതി രാധാാകൃഷ്ണന്‍, സെലീന സാം, സുമിത്രാാ സുരേഷ്, അങ്ക്കണവാടി ടീച്ചര്‍ ഉഷാകുമാരി എന്നിവര്‍ പ്രസംഗിച്ചു
Your comment?