കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ല: തിരഞ്ഞെടുപ്പ് കമ്മിഷന് ചീഫ് സെക്രട്ടറിയുടെ കത്ത് :നവംബര്‍ 11 ശേഷം തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ സാധ്യത
തിരുവനന്തപുരം: ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന സര്‍വകക്ഷി യോഗത്തിന്റെയും സര്‍ക്കാരിന്റെയും അഭിപ്രായം ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ല. ഏപ്രിലില്‍ നിയമസഭയുടെ കാലാവധി അവസാനിക്കുകയാണ്.
കുറഞ്ഞ കാലയളവിലേക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ അര്‍ഥമില്ല. മാത്രമല്ല ഇത് വലിയ ചെലവ് ഉണ്ടാക്കുകയും ചെയ്യും. സര്‍വകക്ഷിയോഗത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന ഏകകണ്ഠമായ അഭിപ്രായമാണുണ്ടായത്. ഇതിനോട് സര്‍ക്കാര്‍ യോജിക്കുന്നു. ഇക്കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവച്ചേക്കും. സര്‍ക്കാരിന്റെയും സര്‍വകക്ഷി യോഗത്തിന്റെയും അഭിപ്രായം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിച്ചു വരികയാണ്. നവംബര്‍ പതിനൊന്നിന് ശേഷം തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനാണ് സാധ്യത.
Your comment?