കേരളത്തില്‍ വ്യാഴാഴ്ച 3349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Editor

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച 3349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫിസ് അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 542, മലപ്പുറം 309, തൃശൂര്‍ 278, കോഴിക്കോട് 252, കണ്ണൂര്‍ 243, ആലപ്പുഴ 240, കൊല്ലം 232, കോട്ടയം 210, എറണാകുളം 207, പാലക്കാട് 152, കാസര്‍കോട് 137, പത്തനംതിട്ട 101, വയനാട് 89, ഇടുക്കി 66 എന്നിങ്ങനെയാണ് സമ്പര്‍ക്ക രോഗബാധ. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ല: തിരഞ്ഞെടുപ്പ് കമ്മിഷന് ചീഫ് സെക്രട്ടറിയുടെ കത്ത് :നവംബര്‍ 11 ശേഷം തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ സാധ്യത

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ