തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധം തലസ്ഥാനത്ത് മൂന്നര മണിക്കൂറോളം സംഘര്‍ഷാവസ്ഥയുണ്ടാക്കി.സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പോലീസ് കമ്മീഷണര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് രാത്രി 9.20 ഓടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു.
വൈകുന്നേരം 5.30 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു.യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നോര്‍ത്ത് ഗേറ്റിനു മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് പ്രവര്‍ത്തകരെ തടഞ്ഞു.വലിയ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
പിരിഞ്ഞുപോകാനുള്ള പോലീസിന്റെ നിര്‍ദേശം അവഗണിച്ച് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധം രാത്രി 8.45 വരെ ശക്തമായി തുടര്‍ന്നു. പിന്നീട് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും മുഖ്യമന്ത്രി അടക്കംഎല്‍ഡിഎഫ് നേതാക്കളുടെ ചിത്രങ്ങള്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
Your comment?