5:32 pm - Sunday November 25, 0570

മരണത്തിന്റെ വക്കില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ട ഭാഗ്യവാനെ കണ്ടെത്തി

Editor

ചവറ: ദേശീയ പാതയില്‍ വെള്ളിയാഴ്ച മരണത്തിന്റെ വക്കില്‍ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട ഭാഗ്യവാനെത്തേടി അന്വേഷിച്ച് നടന്നവര്‍ ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി.വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ നിന്നെത്തി ചവറയില്‍ സ്ഥിരതാമസമാക്കിയ മേനാമ്പള്ളി ചേമത്ത് തെക്കതില്‍ നിര്‍മാണത്തൊഴിലാളിയായ കുമാര്‍ (52) ആണ് ആ ഭാഗ്യവാന്‍. ചവറ തട്ടാശേരിക്ക് സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ അപകട ദൃശ്യം കാണുന്ന ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

സംഭവമിങ്ങനെ: തട്ടാശേരിയിലെ ഒരു വീട്ടില്‍ ജോലിക്കായി പോവുകയായിരുന്നു ശ്രീകുുമാര്‍.ബന്ധുവിനൊപ്പം ബൈക്കില്‍ വന്ന കുമാര്‍ നല്ലേഴ്ത്ത് മുക്കില്‍ ഇറങ്ങി. അവിടെയുള്ള അരത്ത കണ്ഠ സ്വാമി ക്ഷേത്രത്തില്‍ തൊഴുത ശേഷം റോഡരികിലൂടെ നടന്ന് പോകുന്നതിനിടയിലാണ് തട്ടാശേരിക്ക് സമീപം വെച്ച് ശ്രീകുമാറിന്റെ ഇടത് വശത്തുകൂടെ അമിത വേഗതയില്‍ ഒരു പിക്കപ്പ് വാന്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്നുപോയത്. സമീപത്തെ നിരീക്ഷണ ക്യാമറയുടെ തുണ്‍ ഇടിച്ച് വീഴ്ത്തിയവാഹനം വീണ്ടും ദേശീയ പാതയിലേക്ക് കയറി കുറച്ച് ദൂരം ഓടി.

എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ച് നിന്ന ശ്രീകുമാറിന് കാര്യം പിടി കിട്ടിയപ്പോള്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങളാണ് നവ മാധ്യമങ്ങളില്‍ വൈറലായത്. ദ്യശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് മരണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ടയാളെ തേടി ആള്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.

ഇതിനിടയില്‍ മരണത്തെ മുഖാ മുഖം കണ്ട് അത്ഭുതകരമായി രക്ഷപെട്ട ശ്രീകുമാറിന് നവ മാധ്യമത്തില്‍ ആശംസകളുടെ പ്രവാഹവും വന്നു. ഒടുവില്‍ ഞായറാഴ്ച രാവിലെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ശ്രീകുമാറാണന്ന് കണ്ടെത്തുകയായിരുന്നു. ദൈവത്തിന്റെ അദൃശ്യകരങ്ങളാണ് രക്ഷപ്പെടുത്തിയതെന്നാണ് ശ്രീകുമാറിന്റെയും കുടുംബത്തിന്റെയും അഭിപ്രായം.

വൈറലായ വീഡിയൊ കണ്ടപ്പോഴാണ് അപകടത്തിന്റെ തീവ്രത മനസിലായതെന്ന് ശ്രീകുമാറിന്റെ ഭാര്യ താര,മക്കളായ അമില്‍ കുമാര്‍, മകള്‍ അശ്വതി, മരുമകള്‍ രേഷ്മ എന്നിവര്‍ പറയുന്നു. പാലുമായിപ്പോയ വാഹനമാണ് നിയന്ത്രണം വിട്ട് അപകടം വരുത്തിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണം. നശിപ്പിച്ച ക്യാമറ നന്നാക്കിക്കൊടുക്കാം എന്ന ഉറപ്പിന്മേല്‍ പോലീസ് കേസെടുക്കാതെ വാഹനം വിട്ട് കൊടുത്തു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19:1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘര്‍ഷാവസ്ഥ; ജലപീരങ്കി പ്രയോഗം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ