കോവിഡ് 19 വാക്‌സിന്‍ പരീക്ഷണത്തിന് തയാറായി മലയാളി സാമൂഹിക പ്രവര്‍ത്തകനും

ദുബായ്: യുഎഇ സര്‍ക്കാര്‍ നടത്തുന്ന കോവിഡ് 19 വാക്‌സിന്‍ പരീക്ഷണത്തിന് തയാറായി മലയാളി സാമൂഹിക പ്രവര്‍ത്തകനും. ഇന്‍കാസ് ദുബായ് കമ്മിറ്റി ട്രഷറര്‍ സി.പി.ജലീലാണ് പരീക്ഷണത്തിന് സ്വയം സന്നദ്ധനായത്. ആറു മാസമായി ഇന്‍കാസ് നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന ഇദ്ദേഹം യുഎഇയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനാണ്. ഷാര്‍ജ സോഷ്യല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ദുബായ് സിഡിഎയുടെയും വൊളന്റിയറായും പ്രവത്തിക്കുന്നു.
ചിരന്തന വൈസ് പ്രസിഡന്റ്, മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് അലുംമിനി ജനറല്‍ സെക്രട്ടറി, ഏഴോം മുല വെല്‍ഫേര്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സി.പി. ജലീലിനെ ഇന്‍കാസ് യുഎഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അഭിനന്ദിച്ചു. വനിതകളടക്കം ഒട്ടേറെ മലയാളികള്‍ ഇതിനകം വാക്‌സിന്‍ പരീക്ഷണത്തിന് വിധേയരായിട്ടുണ്ട്.
Your comment?