മുടിയഴകിന് മാവേലില്‍ ആയുര്‍വ്വേദ കേന്ദ്രത്തിന്റെ ചികിത്സ
താരനും മുടികൊഴിച്ചിലും ഇനി പഴങ്കഥ. സൗന്ദര്യമോഹികള്‍ക്കും മുടിയഴക് കൊതിക്കുന്നതവര്‍ക്കും വളരെയധികം പ്രതീക്ഷ നല്‍കുന്ന ആയുര്‍വ്വേദത്തിന്റെ അപൂര്‍വ വരദാനമാണ് മാവേലില്‍ ആശുപത്രി. 1988 അടൂര്‍ മരുതിമൂട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച് 30 വര്‍ഷമായുള്ള പ്രവര്‍ത്തന പാരമ്പര്യം പകര്‍ന്ന അറിവാണ് മാവേലില്‍ ഹെയര്‍ കെയര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ കൈമുതല്‍. ഓരോ വ്യക്തിയുടേയും മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തിയാണ് മാവേലില്‍ ചികിത്സിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ശരിയായ കേശസംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ രണ്ടര പതിറ്റാണ്ട് മുമ്പ് തുടക്കമിട്ട സ്ഥാപനം ഇന്ന് മുടിയഴക് ആഗ്രഹിക്കുന്നവര്‍ക്ക് സമീപിക്കാവുന്ന മുടിക്കുവേണ്ടിയുള്ള ആശുപത്രിയായി മാറി.
ആരോഗ്യമുള്ള മുടി ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ്. വേണ്ടത്ര പരിചരണം ലഭിക്കാതെ പോകുമ്പോള്‍ മുടിയുടെ അഴകും ആരോഗ്യവും ക്രമേണ നഷ്ടപ്പെടുന്നു. താരന്‍, മുടികൊഴിച്ചില്‍, മുടിയുടെ അറ്റം പിളരല്‍, അകാലനര, മുടിയുടെ വരള്‍ച്ച തുടങ്ങിയ കേശസൗന്ദര്യത്തെ നശിപ്പിക്കുന്ന ഘടകങ്ങളാണ്. ഇവയ്ക്ക് മാവേലില്‍ ഹോസ്പിറ്റലില്‍ സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റ് ഒരുക്കിയിരിക്കുന്നു. തലമുടി കൊഴിയുന്നതിനുള്ള അടിസ്ഥാനകാരണം കണ്ടെത്തി ഫലപ്രദമായി ചികിത്സ നല്‍കുന്ന സീനിയര്‍ ആയുര്‍വേദിക് ഫിസിഷ്യന്‍ ഡോ.വനജയുടെ മികവ് എടുത്തുപറയേണ്ടതാണ്.
ഓരോരുത്തര്‍ക്കും മുടികൊഴിച്ചിലിന് ഇടയാക്കിയ സാഹചര്യം പഠിക്കുകയാണ് ഡോ.വനജയുടെ ചികിത്സാരീതിയുടെ ആദ്യഘട്ടം പിന്നീട് ഓരോരുത്തര്‍ക്കും അനുയോജ്യമായ ചികിത്സാരീതികള്‍ നിര്‍ദ്ദേശിക്കും. മുടി വളരാതെ നിരാശരായ നിരവധി ആളുകള്‍ക്ക് മാവേലിയിലെ ചികിത്സ ഫലപ്രദമാകുന്നു. ജനിതകപരമായ കാരണങ്ങള്‍കൊണ്ടും ക്ലോറിന്‍വെള്ളം ഉപയോഗിക്കുന്നതുകൊണ്ടും ഉണ്ടാകുന്ന മുടികൊഴിച്ചിലുകള്‍ക്കെല്ലാം ചികിത്സലഭിക്കും.
30 വയസ്സ് മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളിലുണ്ടാകുന്ന മുടികൊഴിച്ചില്‍ അകറ്റാന്‍ പ്രത്യേക ചികിത്സയും ഡോക്ടര്‍ എല്‍.വനജകുമാരി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഡോ.അഞ്ജു.കെ.നായരും ഡോ.മഞ്ജു ഉം പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സകള്‍ക്കും നേതൃത്വം നല്‍കുന്നു. ആണ്‍പെണ്‍ വൃത്യാസമില്ലാതെ സമീപിക്കാവുന്ന ഹോസ്പിറ്റലിന്റെ സാരഥി യുവ ബിസിനസ് പ്രതിഭയായ കിഷേര്‍ മാവേലില്‍ ആണ്.
Your comment?