പത്തനംതിട്ട ജില്ലയില്‍ സമ്പര്‍ക്ക വ്യാപനത്തിന് ശക്തിയേറുന്നു

Editor

പത്തനംതിട്ട: ജില്ലയില്‍ സമ്പര്‍ക്ക വ്യാപനത്തിന് ശക്തിയേറുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 47 പേരില്‍ 13 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടിന് രോഗം സ്ഥിരീകരിച്ച സി.പി.എം ഏരിയാ കമ്മറ്റി അംഗത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇന്നലെ കോവിഡ് പോസിറ്റീവായി. ഇയാള്‍ക്കൊപ്പം ടി.വി വിതരണത്തിന് പോയ ഡി.വൈ.എഫ്.ഐ നേതാവിനും രോഗം പകര്‍ന്നു.ഇന്നലെ രോഗബാധിതരായ 27 പേര്‍ വിദേശത്തും ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളിലും നിന്നുമെത്തിയവരാണ്.
ഇതു വരെ ജില്ലയില്‍ രോഗം 581 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
86 പേരില്‍ സമ്പര്‍ക്കത്തിലൂടെ രോഗികളായി. നിലവില്‍ രോഗികളായി ചികിത്സയിലുള്ളത് 283 പേരാണ്. 297 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ജില്ലയില്‍ നിന്നുള്ള ഒരാള്‍ ഇന്നലെ രോഗമുക്തനായി.

കുലശേഖരപതി, പത്തനംതിട്ട ഭാഗങ്ങളില്‍ നിന്ന് ഇന്നലെ 10 പോസിറ്റീവ് കേസുകളാണ് ലഭിച്ചത്. ഇവയെല്ലാം സ്രവപരിശോധനയിലൂടെ കണ്ടെത്തിയതാണ്. കുലശേഖരപതി മേഖലയിലുള്ള 285 പേരിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്. ഇതില്‍ 40 ഫലങ്ങള്‍ പോസിറ്റീവായി കണ്ടെത്തി. ഇന്നലെ ജില്ലാ പോലീസ് ആസ്ഥാനത്ത് 13 പോലീസ് ഉദ്യോഗസ്ഥരുടെ ആന്റിജന്‍ പരിശോധന നടത്തി. ആരുടെയും ഫലം പോസിറ്റീവായില്ല. പന്തളം, കല്ലൂപ്പാറ എന്നിവിടങ്ങളിലാണ് വരുംദിവസങ്ങളില്‍ ആന്റിജന്‍ പരിശോധന. കുമ്പഴയില്‍ വ്യാഴാഴ്ച വീണ്ടും പരിശോധന ഉണ്ടാകും.

തിരുവല്ല തുകലശേരിയില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കത്തില്‍ മറ്റൊരാള്‍ കൂടി കോവിഡ് പോസിറ്റീവായി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തന്നെയാണ് ഇവരും ജോലി ചെയ്യുന്നത്. പന്തളത്ത് ശനിയാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഒരാള്‍ കൂടി പോസിറ്റിവായിട്ടുണ്ട്. തണ്ണിത്തോട്, നാരങ്ങാനം എന്നിവിടങ്ങളിലും ഇന്നലെ സമ്പര്‍ക്കരോഗികളുണ്ടായി. ഇന്നലെ ഉറവിടം വ്യക്തമാകാത്ത കേസുകളുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പച്ചക്കറി വ്യാപാരികളുമുണ്ട്. പന്തളത്ത് രോഗം സ്ഥിരീകരിച്ചയാള്‍ പത്തനംതിട്ടയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടയാളാണ്. ഇയാള്‍ പറക്കോട് മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറിയെടുത്ത് തുമ്പമണ്ണിലെത്തി വില്പന നടത്തി വരുന്നയാളാണ്. രോഗം സ്ഥിരീകരിച്ച നാരങ്ങാനം സ്വദേശി പത്തനംതിട്ടയിലെ മത്സ്യമൊത്ത വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളയാളാണ്. മൊബൈല്‍ പച്ചക്കറി വ്യാപാരം കിടങ്ങന്നൂര്‍ ഭാഗത്തു നടത്തുന്നയാളാണ്. തിരുവല്ല തുകലശേരിയില്‍ രണ്ടുദിവസമായി രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ കന്യാസ്ത്രീകളാണ്. തുകലശേരിയിലെ മഠത്തിലെ താമസക്കാരാണിവര്‍.

ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍. ദുബായില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി(44), മസ്‌ക്കറ്റില്‍ നിന്നും എത്തിയ വല്ലന സ്വദേശി (53), ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശി(26), സൗദിയില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശി(52), മസ്‌ക്കറ്റില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശി(33), ദുബായില്‍ നിന്നും എത്തിയ കിടങ്ങന്നൂര്‍ സ്വദേശി(38),ദുബായില്‍ നിന്നും എത്തിയ പാടം സ്വദേശി(27), ചെന്നൈയില്‍ നിന്നും എത്തിയ പന്തളം സ്വദേശി(37),
ബാംഗളൂരുവില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (26), ദുബായില്‍ നിന്നും എത്തിയ കുറിയന്നൂര്‍ സ്വദേശി(51), സൗദിയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനി(36), യു.എ.ഇ.യില്‍ നിന്നും എത്തിയ നെല്ലിക്കാല സ്വദേശി(24), ദുബായില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി(30), 14) ദുബായില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (നാല്), തമിഴ്നാട്ടില്‍ നിന്നും എത്തിയ ഏനാത്ത് സ്വദേശി(17), ഡല്‍ഹിയില്‍ നിന്നും എത്തിയ തുവയൂര്‍ സൗത്ത് സ്വദേശിനി(16), ദുബായില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശി(48), യു.എസ്.എയില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശി (59), ദുബായില്‍ നിന്നും എത്തിയ തുവയൂര്‍ നോര്‍ത്ത് സ്വദേശി (46), ദുബായില്‍ നിന്നും എത്തിയ അതിരുങ്കല്‍ സ്വദേശിനി(25), ഷാര്‍ജയില്‍ നിന്നും എത്തിയ വയല സ്വദേശി(30), സൗദിയില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശി(38), ദുബായില്‍ നിന്നും എത്തിയ പന്തളം സ്വദേശി(31), ചായലോട് സ്വദേശി(43), യു.എ.ഇ.യില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനി(35), ഡല്‍ഹിയില്‍ നിന്നും എത്തിയ മാരാമണ്‍ സ്വദേശി(60), മസ്‌ക്കറ്റില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശി (64), ദുബായില്‍ നിന്നും എത്തിയ കാട്ടൂര്‍ സ്വദേശിനി (34), ബംഗളൂരുവില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനി (52), ഇലന്തൂര്‍ സ്വദേശി (60), ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിനി(14), സൗദിയില്‍ നിന്നും എത്തിയ വടക്കേടത്തുകാവ് സ്വദേശി(45), ഷാര്‍ജയില്‍ നിന്നും എത്തിയ തട്ട സ്വദേശി(38), ദുബായില്‍ നിന്നും എത്തിയ കുറിയന്നൂര്‍ സ്വദേശി(54) എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി രോഗം സ്ഥിരീകരിച്ചത്.

തിരുവല്ല, തുകലശേരി സ്വദേശിനി(39), കുലശേഖരപതി സ്വദേശിനി(36), കുലശേഖരപതി സ്വദേശി(ഏഴ്), കുലശേഖരപതി സ്വദേശിനി(75), തണ്ണിത്തോട് സ്വദേശി (25), കുലശേഖരപതി സ്വദേശി(11), പത്തനംതിട്ട സ്വദേശിനി(11), പത്തനംതിട്ട സ്വദേശിനി(38), പത്തനംതിട്ട സ്വദേശി(27), പത്തനംതിട്ട സ്വദേശിനി (24), പത്തനംതിട്ട സ്വദേശി(28), പന്തളം സ്വദേശി(45), നാരങ്ങാനം സ്വദേശി(33) എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് :432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ..

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015