
പഞ്ചാബ്/കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ്-19 സ്ഥിരീകരിച്ചു. പഞ്ചാബിലെ അഭിഭാഷകനില്‍നിന്നാണ് ബിഷപ്പിന് രോഗം ബാധിച്ചതെന്നാണ് സൂചന. നിലവില്‍ ജലന്ധറിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഉള്ളത്.
തന്റെ അഭിഭാഷകന്‍ മന്‍ദീപ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ക്വാറന്റീനിലാണെന്നും ബിഷപ്പ് ഫ്രാങ്കോ കോടതിയെ അറിയിച്ചിരുന്നു. കോടതിയില്‍ ഹാജരാകാതിരിക്കുന്നതിന്റെ കാരണം ആരാഞ്ഞപ്പോഴായിരുന്നു ബിഷപ്പ് ഫ്രാങ്ക് ഇക്കാര്യം കോടതിയെ അറിയിച്ചത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ ജാമ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. കേസ് അടുത്തമാസം 13-ന് പരിഗണിക്കും.
നിയമോപദേശം തേടുന്നതിന് അഭിഭാഷകനെ സന്ദര്‍ശിച്ചിരുന്നതായും ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചിട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Your comment?