മരുതിമൂട് പള്ളിയുടെ കുരിശടിക്ക് മുന്നില്‍ രണ്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍
അടൂര്‍: മരുതിമൂട് സെന്റ് ജൂഡ് കുരിശടിക്ക് മുന്നില്‍ രണ്ടു ദിവസം പ്രായമുള്ള ചോരക്കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന പൊലീസ് കുഞ്ഞിനെ എടുത്ത് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി.
കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് അറിയാന്‍ ചുറ്റുപാടുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. പക്ഷേ, വ്യക്തമായ ദൃശ്യം ലഭിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയായി. ഇന്നു പുലര്‍ച്ചെയാണ് കുഞ്ഞ് കിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. കാണിക്കവഞ്ചിയുടെ സമീപം പടിക്കെട്ടിലാണ് കുഞ്ഞ് കിടന്നിരുന്നത്.
ജാതിമതഭേദമന്യേ ഏറെ പ്രശസ്തമായ ആരാധനാലായമാണ് കെ.പി റോഡരുകളില്‍ മരുതിമൂട്ടില്‍ സ്ഥിതി ചെയ്യുന്ന പള്ളിയും കുരിശടിയും. പ്രാര്‍ഥനയ്ക്ക് നല്ല ഫലം ലഭിക്കുന്ന സ്ഥലമെന്ന നിലയില്‍ നിരവധി ആള്‍ക്കാരാണ് ഇവിടെ നേര്‍ച്ച ഇടാന്‍ എത്തുന്നത്. ആള്ക്കാര് വേഗം ശ്രദ്ധിക്കുന്ന സ്ഥലമെന്ന നിലയിലാണ് കുഞ്ഞിനെ ഇവിടെ തന്നെ ഉപേക്ഷിച്ചത് എന്നു കരുതുന്നു. അടൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Your comment?