
വിശാല്‍ നായകനായെത്തുന്ന ചക്ര എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. സൈബര്‍ ക്രൈമിന്റെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണിത്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രംപ്രദര്‍ശനത്തിനെത്തുക. തമിഴില്‍ കാര്‍ത്തി, ആര്യ, തെലുങ്കില്‍ റാണാ ദുഗ്ഗുബട്ടി, കന്നഡയില്‍ യഷ് എന്നിവരാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.
വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എം. എസ്. ആനന്ദാണ്. ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ കാപട്യങ്ങളുടെയും , ചതികളുടേയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ചിത്രത്തിന്റേത്.
ശ്രദ്ധാ ശ്രീനാഥ്, റെജിനാ കസാന്‍ഡ്രെ സൃഷ്ടി ഡാങ്കെ, കെ. ആര്‍. വിജയ, , മനോബാല,റോബോ ഷങ്കര്‍, വിജയ് ബാബു എന്നിവരാണ് മറ്റുഅഭിനേതാക്കള്‍. യുവന്‍ ഷങ്കര്‍രാജയാണ് സംഗീതം. ബാലസുബ്രഹ്മണ്യമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
Your comment?