തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നു. അഞ്ചുദിവസത്തിനിടെ 657 പേര്‍ക്ക് രോഗം ബാധിച്ചു. ഈ മാസംമാത്രം 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും ഉറവിടം കണ്ടെത്താനാവാത്തതുമായ കേസുകളും ഉണ്ടാവുന്നു. പരിശോധനകളുടെയും പരിശോധനാകേന്ദ്രങ്ങളുടെയും എണ്ണം കൂട്ടാനാണ് ആലോചന.
രോഗബാധിതരിലേറെയും പുറത്തുനിന്നെത്തിയവരാണെന്നതും സമ്പര്‍ക്കത്തിലൂടെയുള്ള രോഗപ്പകര്‍ച്ച ഏറക്കുറെ തടയാനാകുന്നുണ്ടെന്നതുമാണ് ആശ്വാസം. മേയ് നാലിനുശേഷം റിപ്പോര്‍ട്ട് ചെയ്ത 2811 കേസുകളില്‍ 2545 പേര്‍ പുറത്തുനിന്നു വന്നവരാണ്.
ജൂണ്‍ 15 മുതല്‍ 22 വരെയുള്ള രോഗികളില്‍ 95 ശതമാനവും പുറത്തുനിന്നുവന്നവരാണ്. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഒരാഴ്ചയായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗമില്ല. തിരുവനന്തപുരം ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്കുള്‍പ്പെടെ എട്ടുപേര്‍ക്ക് ഒരു രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.</p>
രോഗികളുടെ എണ്ണമുയരുന്നത് സ്ഥിതി രൂക്ഷമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകത്തെല്ലായിടത്തും 60 ശതമാനത്തോളം കേസുകളിലും രോഗലക്ഷണങ്ങള്‍ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20 ശതമാനം കേസുകളില്‍ ലക്ഷണങ്ങള്‍ മിതമായരീതിയിലും. 20 ശതമാനത്തിേല തീവ്രലക്ഷണങ്ങളുള്ളൂ. അവരില്‍ത്തന്നെ അഞ്ചുശതമാനത്തില്‍ താഴെ പേരെയാണ് ഐ.സി.യു.വില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നത്.
ലക്ഷണങ്ങള്‍ പുറത്തുകാണിക്കാത്തവരില്‍നിന്ന് രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്തത് ഗൗരവതരമാണ്. സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണത്. രാജ്യത്ത് ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ 40 ശതമാനത്തില്‍ അധികമാണെങ്കിലും സംസ്ഥാനത്ത് അത് രണ്ടുശതമാനത്തിലും താഴെയാണ്.
ഉറവിടമറിയാതെ രോഗബാധയുണ്ടായ സ്ഥലങ്ങളില്‍ ക്‌ളസ്റ്ററുകള്‍ രൂപവത്കരിച്ച് സമൂഹവ്യാപനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുന്നുണ്ട്. അത്തരം പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി തിരിച്ച് സുരക്ഷാനടപടികളും സ്വീകരിക്കുന്നു. എന്നാല്‍, അതിനര്‍ഥം സമൂഹവ്യാപനഭീഷണി ഒഴിഞ്ഞുവെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Your comment?