സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Editor

തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇന്ന് ഒരാള്‍ കോവിഡ് മൂലം മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍നിന്നാണ് ഇദ്ദേഹം എത്തിയത്.

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് വന്നത്. ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവര്‍: ഡല്‍ഹി-16, തമിഴ്നാട്-14, മഹാരാഷ്ട്ര-9, പശ്ചിമ ബംഗാള്‍-2, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, ഹരിയാണ-2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചല്‍ പ്രദേശ്-1.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-15, കോട്ടയം-12, തൃശ്ശൂര്‍-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂര്‍-1.

4,473 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 3,451 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 1620 പേരാണ്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,206 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് 275 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,44,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3,661 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 39,518 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 38,551 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി. വിവിധ ജില്ലകളില്‍ 100 ല്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുണ്ട്. മലപ്പുറം- 201 പാലക്കാട്- 154, കൊല്ലം- 150, എറണാകുളം- 127, പത്തനംതിട്ട- 126, കണ്ണൂര്‍- 120, തൃശ്ശൂര്‍- 113, കോഴിക്കോട്- 107, കാസര്‍കോട്- 102 എന്നിങ്ങനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അങ്കണവാടി അധ്യാപകര്‍ക്കെതിരെ മോശം പരാമര്‍ശം: നടന്‍ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു

കേരളത്തില്‍ അഞ്ചുദിവസംകൊണ്ട് 657 പേര്‍ക്ക് കോവിഡ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ