ഇനിയേസ്റ്റയെ ആദരിക്കാന്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തയ്യാറാക്കിയ പ്രതിമ വിവാദത്തില്‍
ബാഴ്‌സലോണ: സ്‌പെയിന്‍ ലോകചാമ്പ്യന്‍മാരായതിന്റെ പത്താം വാര്‍ഷികദിനത്തില്‍ ഫൈനലിലെ വിജയഗോള്‍ നേടിയ സൂപ്പര്‍ താരം ആന്ദ്രെ ഇനിയേസ്റ്റയെ ആദരിക്കാന്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തയ്യാറാക്കിയ പ്രതിമ വിവാദത്തില്‍. ഇനിയേസ്റ്റ ഫൈനലില്‍ ഗോള്‍ നേടുന്ന അതേ രൂപത്തില്‍ തയ്യാറാക്കിയ ഈ പ്രതിമ പൂര്‍ണ നഗ്‌നമായിരുന്നു. ഇതോടെയാണ് താരത്തിന്റെ ആരാധകര്‍ ഫെഡറേഷനെതിരേ രംഗത്തെത്തിയത്.
ഇതോടെ പ്രതിമയെ വസ്ത്രം ഉടുപ്പിച്ച് ഫെഡറേഷന്‍ തടിയൂരി. ഇതിന് പിന്നാലെ നന്ദി അറിയിച്ച് ഇനിയേസ്റ്റ തന്നെ രംഗത്തെത്തി. വസ്ത്രം ധരിപ്പിച്ചതിന് നന്ദി എന്ന കുറിപ്പോടെയാണ് ഇനിയേസ്റ്റ പ്രതിമയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ലോകകപ്പ് നേട്ടത്തിന്റെ പത്താം വാര്‍ഷികത്തില്‍ ജന്മനാടായ അല്‍ബസെറ്റെ ടൗണ്‍ഹാളിലാണ് ഇനിയേസ്റ്റയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ലോകകപ്പ് നേട്ടത്തിന്റെ പത്താം വാര്‍ഷിക ദിനമായ ജൂലൈ 10ന് ആഘോഷങ്ങളോടെ പ്രതിമ അനാച്ഛാദനം ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് -19ന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ആഘോഷങ്ങള്‍ അടുത്തവര്‍ഷത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇക്കാര്യം അറിയിക്കാന്‍ അല്‍ബസെറ്റെ ടൗണ്‍ഹാള്‍ ചെയ്ത ട്വീറ്റില്‍ ഇനിയേസ്റ്റയുടെ ഈ നഗ്‌നപ്രതിമ ഇടം പിടിക്കുകയായിരുന്നു. പ്രതിമയുടെ നിര്‍മാണ സമയത്ത് പകര്‍ത്തിയ ചിത്രമായിരുന്നു ഇത്.
Your comment?