കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു

ആറ്റിങ്ങല്‍: ദേശീയ പാതയില്‍ ആറ്റിങ്ങല്‍ ടിബി ജംക്ഷനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു, 5 പേര്‍ക്ക് ഗുരുതര പരുക്ക്. മംഗലാപുരത്തു നിന്ന് പാലുമായി വരികയായിരുന്ന തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്. മംഗലപുരത്ത് നിന്ന് കല്ലുവാതുക്കലിലേക്ക് പോവുകയായിരുന്നു കാര്‍. കാര്‍ പൂര്‍ണമായും തകര്‍ന്നു.
8 യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. മരിച്ചത് ആരെന്നു വ്യക്തമല്ല. എല്ലാവരുടെയും നില അതീവ ഗുരുതരമാണ്. രാത്രി 11.45 – ഓടെയാണ് സംഭവം. ഇരു വാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തിനു ശേഷം ഏറെ നേരം കാറില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ അതുവഴി വന്ന വാഹനങ്ങളിലുള്ളവരും നാട്ടുകാരും വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേനാംഗങ്ങള്‍ എത്തിയാണ് പുറത്തെടുത്തത്. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Your comment?