മാസ്‌ക് ധരിച്ചില്ലെങ്കില്‍ ‘ഫോട്ടോക്കെണി’

Editor

തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ തോതുകുറയാത്ത സാഹചര്യത്തില്‍ പ്രതിരോധനടപടി കടുപ്പിക്കാന്‍ പോലീസ്. മുഖാവരണം ഉപയോഗിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. മുഖാവരണം ധരിക്കാത്തതിന് ശരാശരി രണ്ടായിരത്തോളം കേസെടുക്കുന്നുണ്ട്. ട്രാഫിക് പരിശോധനയ്ക്കായുള്ള ക്യാമറ ഉപയോഗിച്ച് മുഖാവരണം ധരിക്കാത്തവരെ കണ്ടെത്താനാണു ശ്രമം.

ട്രാഫിക് നിയമലംഘനങ്ങള്‍, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തത്, ഹെല്‍മെറ്റ് ധരിക്കാത്തത് എന്നിവയൊക്കെയാണ് ഇപ്പോള്‍ ക്യാമറ ഉപയോഗിച്ച് കണ്ടെത്തുന്നത്. ഇതിനൊപ്പം, മുഖാവരണം ധരിക്കാത്തവരുടെ ചിത്രങ്ങള്‍കൂടി ശേഖരിക്കാനാണു ശ്രമം. ഇതിനായി സോഫ്റ്റ്വേറില്‍ ക്രമീകരണം വരുത്താനാണ് പോലീസ് സൈബര്‍ ഡോം ശ്രമിക്കുന്നത്.
വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ മാത്രമാണ് ക്യാമറയില്‍ പതിയുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുകയെന്നതാണ് ഇതിനുള്ള പ്രശ്‌നം. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് അതിന്റെ ഉടമയ്ക്ക് മുഖാവരണം ഇടാത്ത ചിത്രം സഹിതം നോട്ടീസ് നല്‍കാനാകും. എന്നാല്‍, കാല്‍നടക്കാരുടെ കാര്യത്തില്‍ പോലീസ് പരിശോധിച്ച് ആളുകളെ തിരിച്ചറിയേണ്ടിവരും. ഇവരുടെ കാര്യത്തില്‍ ക്യാമറ പ്രായോഗികമല്ല.

പൊതുനിരത്തില്‍ മുഖാവരണം ഉപയോഗിക്കാതെ സഞ്ചരിക്കുന്നതാണ് വാഹനത്തില്‍ പോകുന്നവരെക്കാള്‍ അപകടമായി കണക്കാക്കുന്നത്. നടന്നുപോകുന്നവരില്‍ മുഖാവരണം ഇടാത്തവരുടെയെല്ലാം ചിത്രം ശേഖരിക്കേണ്ടിവരുമ്പോള്‍ നിലവിലെ സ്റ്റോറേജ് സംവിധാനം മെച്ചപ്പെടുത്തേണ്ടിവരും.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015