ഇതാണെന്റെ കേരളം, ഒരുമയുള്ള കേരളം: കോവിഡ് പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായി ഗാനമൊരുക്കി മാധ്യമപ്രവര്‍ത്തകനും കുടുംബവും
അടൂര്‍: ഒരു പാട്ടില്‍ ഒരു പാട് അര്‍ഥങ്ങള്‍ ഒളിപ്പിച്ചാണ് മാധ്യമപ്രവര്‍ത്തകനായ സുനില്‍ തങ്കമണി ഗോപിനാഥ് കോവിഡിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. ഈ പാട്ട് ഒരു കുടുംബത്തിന്റെ സംഭാവനയാണ്. പക്ഷേ, ഈ ലോകത്തിന് മുഴുവനും വേണ്ടിയാണ്. കോവിഡെന്ന മഹാമാരിയെ തുരത്താന്‍ പൊരുതുന്ന എല്ലാ പോരാളികള്‍ക്കും ജനങ്ങള്‍ക്കും പിന്തുണയും കരുത്തുമേകുന്ന വീഡിയോ ആല്‍ബവുമാണ് സുനില്‍ തയാറാക്കിയിരിക്കുന്നത്. ‘ലോകമാകെ ഉയിരെടുത്തു എന്നു തുടങ്ങുന്ന ഗാനം കേരളം ഏറ്റുചൊല്ലുകയാണ്. സുനില്‍ തന്നെയാണ് ഗാനം രചിച്ചിരിക്കുന്നത്.
‘ഇതാണെന്റെ കേരളം…. ഒരുമയുള്ള കേരളം….
എന്നു തുടങ്ങുന്ന കേരളത്തിന്റെ ഐക്യം വിളിച്ചോതുന്ന വരികള്‍ കേരളമാകെ തരംഗമാ വുകയാണ്.ഏതു പ്രതിസന്ധിയിലും എന്ന പോലെ ഈ മഹാമാരിക്കു മുന്നിലും നമ്മുടെ ഭാരതത്തിന്റെയും കൊച്ചു കേരളത്തിന്റെയും ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകയാണെന്ന് ഗാനം ഓര്‍മ്മിപ്പിക്കുന്നു. ‘കാലമിതുകാലം….? ‘എന്ന വീഡിയോ ആല്‍ബത്തിന്റെ ആവിഷ്‌ക്കാരം ബാബു ദിവാകരന്‍. സംഗീതം പഴകുളം ആന്റണി.ഓര്‍ക്കസ്ട്ര ബോബി സാം, ആലാപനം വില്ല്യം ഐസക്, ഡോ: വര്‍ഷാപ്രഭാകര്‍.കാമറ രതീഷ് അടൂര്‍, എഡിറ്റിംഗ് അജിത് കാടാശ്ശേരി,സാങ്കേതിക സഹായം അസിന്‍ അജിത്, ആരോമല്‍. കുടുംബ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച വീഡിയോ ആല്‍ബത്തില്‍ ഗാനരചയിതാവ് സുനില്‍തങ്കമണിഗോപിനാഥിനൊപ്പം ഭാര്യ ശാലു സുനില്‍, മകള്‍ കാവ്യാ എസ് സുനില്‍ എന്നിവര്‍ കുടുംബാംഗങ്ങള്‍ ആയി തന്നെ അഭിനയിക്കുന്നു. ഒപ്പം കെ പി എ സി വിനോദ്, ഹരി സാഗര്‍, അനഘ അജിത്, അമല്‍ദാസ്, ആദിദേവ്, ബേബി ദേവിക എന്നിവരും അഭിനയിക്കുന്നു. ഗാനത്തിന്റെ ഓഡിയോ ജോര്‍ജ് മുരിക്കനും വീഡിയോ സുനില്‍തങ്കമണിഗോപിനാഥ് മാണ് നിര്‍മ്മിച്ചിരിക്കുന്നത്.
https://www.facebook.com/sungopinath/videos/3054661804628110/
Your comment?