ട്രൂവാര്‍ത്തയ്ക്കും മറുനാടന്‍ മലയാളിക്കുമെതിരേ പരാതിയുമായി സിപിഎം ലോക്കല്‍ സെക്രട്ടറി വി. വേണു
അടൂര്‍: സൂരജിനെ സഹായിച്ചുവെന്ന് തനിക്കെതിരേ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് സിപിഎം പറക്കോട് ലോക്കല്‍ സെക്രട്ടറി വി. വേണു ട്രൂവാര്‍ത്ത, മറുനാടന്‍ മലയാളി എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്, കോണ്‍ഗ്രസ് നേതാക്കളായ അംജദ് അടൂര്‍, ശ്രീകാന്ത് സോമന്‍പിള്ള, ബിജെപി നേതാവ് സുനില്‍ പുല്ലാട് എന്നിവര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സുരജിനെ സഹായിച്ചത് വേണുവാണെന്നുള്ള ഡിസിസി വൈസ് പ്രസിഡന്റ അനില്‍ തോമസിന്റെ ആരോപണമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ട്രോളും ഷെയറും പരക്കുകയും ചെയ്തു. അതിന്റെ ഭാഗമാണ് ലോക്കല്‍ സെക്രട്ടറിയുടെ പരാതി.
താനല്ല, കോണ്‍ഗ്രസ് നേതാക്കളാണ് ഉത്ര കൊലക്കേസിലെ പ്രതി സൂരജിനെ സഹായിച്ചതെന്നും തനിക്കെതിരേ ഇപ്പോള്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും വേണു അറിയിച്ചു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും മുന്‍ വാര്‍ഡ് കൗണ്‍സിലറുമായ ശാമുവല്‍ കുട്ടി തോമസാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ഇയാളും ചില കോണ്‍ഗ്രസ് ഭാരവാഹികളും പോലീസിനെ സ്വാധീനിച്ചാണ് ഉത്രയുടെ കുട്ടിയെ സൂരജിന് വാങ്ങി നല്‍കിയത്. അഞ്ചല്‍ സ്റ്റേഷനില്‍ നിന്ന് വന്ന പോലീസുകാരോട് ശാമുവല്‍ കുട്ടി കയര്‍ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മറച്ചു വച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരേ വ്യാജപ്രചാരണം നടത്തുകയാണ് എന്നാണ് പരാതിയിലുള്ളത്.
Your comment?