ഭര്‍തൃമതിയായ യുവതി കാമുകനെ തേച്ചിട്ട് പാസ്റ്റര്‍ക്കൊപ്പം പോയി: ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ യുവതിയുടെ പരാതി

പത്തനംതിട്ട: ഭര്‍തൃമതിയായ യുവതി കാമുകനെ തേച്ചിട്ട് പാസ്റ്റര്‍ക്കൊപ്പം പോയി. നിരാശനായ കാമുകന്‍ കൈയിലുള്ള ചിത്രങ്ങള്‍ സഹിതം കഥയെഴുതി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. സംഗതി വിദേശത്തുള്ള ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ യുവതി എസ്പിക്ക് പരാതി നല്‍കി. മുംബൈയില്‍ നിന്ന് വന്ന് ക്വാറന്റിനില്‍ കഴിഞ്ഞിരുന്ന കാമുകനെ കാലാവധി കഴിഞ്ഞതോടെ പൊലീസ് പൊക്കി.
പന്തളം സ്റ്റേഷനില്‍ നിന്നാണ് ഈ ത്രികോണ പ്രണയ കഥ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഞെട്ടൂര്‍ സ്വദേശിയായ വിദേശ മലയാളിയുടെ ഭാര്യയാണ് പരാതിക്കാരി. കുളനട ഞെട്ടൂര്‍ കാഞ്ഞിരമണ്ണില്‍ സിനു രാജ (28)നെയാണ് ഈ കേസില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഇഡി ബിജു അറസ്റ്റ് ചെയ്തത്.
യുവതിയും ഭര്‍ത്താവും ഗള്‍ഫിലായിരുന്നു. നഴ്സായ യുവതി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടില്‍ വന്നു. ഈ സമയം യുവതിയുടെ സഹോദരനൊപ്പം വീട്ടിലെ പതിവു സന്ദര്‍ശകനായിരുന്നു സിനു രാജന്‍. 2018 മുതലാണ് ഇവരുടെ അടുപ്പം ആരംഭിച്ചത്. തുടര്‍ന്ന് മാവേലിക്കര, കോട്ടയം, കായംകുളം, എന്നിവിടങ്ങളിലും യുവതിയുടെ വീട്ടില്‍ വച്ചും പലതവണ പീഡിപ്പിച്ചു. ഇതിനിടെയാണ് ഒരു പാസ്റ്ററുമായി യുവതി അടുക്കുന്നത്. പാസ്റ്ററിനോടുള്ള പ്രണയം മൂത്തതോടെ യുവതി സിനുവിനെ ഒഴിവാക്കി.
യുവതി തന്നെ തഴഞ്ഞ് പാസ്റ്ററുടെ സഭയില്‍ ചേര്‍ന്നുവെന്ന് അറിഞ്ഞത് സിനുവിന് സഹിക്കാനായില്ല. തുടര്‍ന്നാണ് പാസ്റ്ററുമായും താനുമായും യുവതിക്കുള്ള ബന്ധം സാമൂഹിക മാധ്യമങ്ങള്‍ വഴി ഇയാള്‍ പ്രചരിപ്പിച്ചത്.
നഗ്‌നചിത്രങ്ങള്‍ അടക്കം ഇയാള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. വിവരം ഭര്‍ത്താവ് അറിഞ്ഞതോടെയാണ് യുവതി നിയമ നടപടി സ്വീകരിച്ചത്.
Your comment?