തണ്ണിത്തോട്ടിലെ ‘നരഭോജിക്കടുവ’ പട്ടിണി കിടന്നു ചത്തു

Editor

പത്തനംതിട്ട: തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിങ് തൊഴിലാളിയായ ഇടുക്കി സ്വദേശി ബിനീഷിനെ അടിച്ചു കൊന്ന് കാടുകയറിയ കടുവ പട്ടിണി കിടന്ന് ചത്തു. തണ്ണിത്തോട്ടിലും പരിസരത്തും ഭീതി വിതച്ച് കാടുകയറി കടുവ ചൊവ്വാഴ്ച രാത്രി 9.30 ന് മണിയാറിലാണ് വീണു ചത്തത്.

മണിയാര്‍ ജങ്ഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ഇഞ്ച പൊയ്കയില്‍ വനത്തോടു ചേര്‍ന്ന് മണിയാര്‍ സ്‌ക്കൂള്‍ മാനേജര്‍ ദിനേശന്റെ റബര്‍ തോട്ടത്തില്‍ വൈകിട്ടാണ് കടുവയെ കണ്ടത്.

നടക്കാന്‍ പോലും കഴിയാത്ത വിധത്തിലായിരുന്നു വന്യമൃഗം. ഒടുവില്‍ ഒരു തോടിന്റെ കരയില്‍ കുഴഞ്ഞു വീണ കടുവ രാത്രി ഒമ്പതരയോടെയാണ് ചത്തത്.

കഴിഞ്ഞ മാസം ഏഴിന് തണ്ണിത്തോട് മേടപ്പാറയില്‍ ടാപ്പിങ് തൊഴിലാളിയെ അടിച്ചു കൊന്ന കടുവ തന്നെയാണ് ഇതെന്ന് വനപാലകര്‍ പറയുന്നു. ഇന്നലെ രാവിലെ മണിയാര്‍- കട്ടച്ചിറ റോഡില്‍ പടക്കപ്പുരയ്ക്കു സമീപം കണ്ട കടുവ തന്നെയാണ് ഇഞ്ച പൊയ്കയില്‍ ചത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പട്ടിണി മൂലം വയര്‍ ചൊട്ടി നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന നിലയിലാണ് വാഹനത്തില്‍ പോയവര്‍ കണ്ടത്. അവര്‍ വിവരം വടശേരിക്കര ഫോറസ്റ്റ് ഓഫീസില്‍ അറിയിച്ചിരുന്നു.
തണ്ണിത്തോട്ടില്‍ ടാപ്പിങ് തൊഴിലാളിയെ കൊന്ന് ശേഷം മണിയാറില്‍ എത്തി പശുക്കിടാവിനെ വക വരുത്തുകയും ചെയ്ത നരഭോജി കടുവ തന്നെയാണ് ചത്തതെന്ന് വനപാലകര്‍ പറഞ്ഞു.
പ്രത്യേകം പരിശീലനം സിദ്ധിച്ച കുങ്കിയാനയും വയനാട്ടില്‍ നിന്നുള്ള മയക്കു വെടി വിദഗ്ധരും അടക്കം വനപാലകര്‍ ദിവസങ്ങളോളം കടുവയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

റാന്നി റാപ്പിഡ് റെസ്പോണ്‍സ് ടീം സ്ഥലത്തെത്തി കടുവയുടെ ജഡത്തിന് കാവല്‍ ഏര്‍പ്പെടുത്തി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി

ഭര്‍തൃമതിയായ യുവതി കാമുകനെ തേച്ചിട്ട് പാസ്റ്റര്‍ക്കൊപ്പം പോയി: ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ യുവതിയുടെ പരാതി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015