
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9,983 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ 2.56 ലക്ഷം കടന്നു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് 9000 ത്തില്‍ അധികം കേസുകള്‍ രേഖപ്പെടുത്തുന്നത്.
തുടര്‍ച്ചയായി കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ രാജ്യത്ത് മൊത്തം കോവിഡ് ബാധിതര്‍ 2,56,611 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 24 മണിക്കൂറിനിടയില്‍ 206 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണങ്ങള്‍ 7,135 ആയി ഉയര്‍ന്നു. 1,25,381 സജ്ജീവ രോഗികളാണ് രാജ്യത്തുള്ളത്. 1,24,094 പേര്‍ രോഗമുക്തരായി.രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. സംസ്ഥാനത്ത് 85975പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 3060 പേര്‍ മരിച്ചു. നിലവില്‍ 43,591 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്. 39,314 പേര്‍ രോഗമുക്തരായപ്പോള്‍ 43601 പേര്‍ ചികിത്സയിലുണ്ട്.
31667 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 269 മരണങ്ങളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. 16,999 പേര്‍ ഇതുവരെ രോഗമുക്തരായി. ഡല്‍ഹി 27,654, ഗുജറാത്ത് 20,070, ഉത്തര്‍പ്രദേശ് 10,536, രാജസ്ഥാന്‍ 10,599 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകള്‍.
Your comment?