പതിനാറുകാരനായ മകന്‍ പിതാവിനെ വകവരുത്തിയതിന്റെ കാരണം കേട്ട് ഞെട്ടി പൊലീസ്
ബെംഗളൂരു: അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച പിതാവിനെ പതിനാറുകാരനായ മകന്‍ കുത്തിക്കൊന്നു. ബെംഗളൂരു കലാശിപാളയ സ്വദേശിയായ സയിദ് മുസ്തഫ(47)യാണ് കുത്തേറ്റുമരിച്ചത്. മറ്റൊരുസ്ത്രീയെ വിവാഹം കഴിച്ചതിനുശേഷം സയിദ് മുസ്തഫയും മകനും തമ്മില്‍ കാണുകയോ സംസാരിക്കുകയോചെയ്തിരുന്നില്ല. കഴിഞ്ഞദിവസം മകന്‍ പിതൃമാതാവിനെ കാണാനെത്തിയപ്പോഴാണ് ഇരുവരും ഏറെനാളുകള്‍ക്കുശേഷം കണ്ടത്. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും സയിദ് മുസ്തഫയെ മകന്‍ കുത്തുകയുമായിരുന്നു. ബന്ധുക്കളും അയല്‍ക്കാരുംചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാലുമാസങ്ങള്‍ക്കുമുമ്പാണ് ടാക്സി ഡ്രൈവറായ സയിദ് മുസ്തഫ മറ്റൊരു വിവാഹംകഴിച്ചത്. ഇതില്‍ മകന്‍ ശക്തമായ എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ സയിദ് മുസ്തഫ ഇതു കാര്യമായെടുത്തില്ല. പിന്നീട് ഉമ്മയോടൊപ്പം മകന്‍ മറ്റൊരു വീട്ടിലേക്ക് താമസംമാറുകയുംചെയ്തു. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വര്‍ക്ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്നു മകന്‍.
സംഭവത്തിനുശേഷം ചാമരാജനഗറിലെ ബന്ധുവീട്ടിലേക്കുപോയ കുട്ടിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. കുറ്റംസമ്മതിച്ച കുട്ടി എതിര്‍പ്പുകളൊന്നുമുയര്‍ത്താതെ പോലീസിനൊപ്പം പോയി. പിന്നീട് കുട്ടിയെ ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു.
Your comment?