ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 42 പേര്‍ക്ക്: ഏറ്റവും കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂര്‍- 12, കാസര്‍കോട്- 7, കോഴിക്കോട്- 5, പാലക്കാട്- 5, തൃശ്ശൂര്‍- 4, മലപ്പുറം- 4, കോട്ടയം- 2, കൊല്ലം- 1, പത്തനംതിട്ട- 1, വയനാട്- 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇതാദ്യമായാണ് കേരളത്തില്‍ ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം സ്ഥിരീകരിക്കുന്നത്.
രണ്ടു പേര്‍ രോഗമുക്തി നേടി. ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി. വിദേശത്തുനിന്ന് വന്ന 17 പേര്‍ കോവിഡ് 19 പോസിറ്റീവായിട്ടുണ്ട്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കോഴിക്കോട് ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കാണ് രോഗബാധ.
ഇതുവരെ 732 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 216 പേര്‍ നിലവില്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 84,258 പേരാണ് നിരീക്ഷണത്തിലുള്ളത്. 83,649 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 609 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 162 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Your comment?