
ദുബായ് മടങ്ങിയെത്തുന്ന പ്രവാസികള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ലെന്നും ശക്തമായ സമൂഹ നിര്‍മിതിക്കുള്ള സാധ്യതകളാണ് അവരെന്നും ബോധ്യപ്പെടുത്തുന്ന പ്രചാരണം സംസ്ഥാനം മുഴുവന്‍ നടത്തണമെന്ന് മുഖ്യമന്ത്രിയുമായി നടന്ന യോഗത്തില്‍ ആവശ്യപ്പട്ടിട്ടുണ്ടെന്ന് പത്തംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ്. അടൂര്‍ എന്‍ആര്‍ഐ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരു ജില്ലാ അധികാരിയുമായി ദുബായില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് നടക്കുന്നത്.
പ്രവാസികള്‍ക്ക് മറ്റ് തരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് താന്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രാനുമതിക്കായി എംബസിയിലും മറ്റും ഏതെങ്കിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളോ മറ്റോ ഹാജരാക്കണമെങ്കില്‍ ജില്ലയില്‍ നിന്ന് അത് സംഘടിപ്പിച്ചു നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ആകെയുള്ള രണ്ടുലക്ഷത്തില്‍ അധികം വരുന്ന വയോധികരുടെ എല്ലാ ആവശ്യങ്ങളും 1389 അങ്കണവാടികളിലൂടെ നിറവേറ്റാനുള്ള സംവിധാനങ്ങളും ഒരുങ്ങിയിട്ടുണ്ട്. അവരുടെ കാര്യത്തില്‍ ആശങ്കകള്‍ തീരെ വേണ്ട. മൂന്നു രീതിയിലുള്ള ക്വാറന്റീന്‍ സംവിധാനങ്ങളാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. ക്വാറന്റീന് 1335 മുറികള്‍ സജ്ജമാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍, പെയ്ഡ്, ഹോം എന്നിങ്ങനെയാണ് ക്വാറന്റീന്‍ സംവിധാനങ്ങള്‍. 21 ഇടങ്ങളിലെ ഹോട്ടലുകളും മറ്റുമാണ് പണം നല്‍കി ഉപയോഗിക്കേണ്ട പെയ്ഡ് ക്വാറന്റീനായി ഒരുക്കിയിട്ടുള്ളത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ 65 എണ്ണം പ്രവര്‍ത്തിക്കുന്നു. 83 എണ്ണം സജ്ജം. 190 എണ്ണം കണ്ടെത്തി വച്ചിട്ടുമുണ്ട്. ജില്ലയില്‍ 65 ഇടങ്ങളിലായി 636 പേര്‍ ക്വാറന്റീനിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൃഷിയില്‍ താല്‍പര്യമുണ്ടെങ്കില്‍ സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതിയുടെ ഉപപദ്ധതി ജില്ലയില്‍ ആരംഭിക്കാം. പ്രവാസി സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങുന്നതിനും പ്രയാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അഭിനയ വിസ്മയം മോഹന്‍ലാലിന്റെ ജന്മ നാടിന്റെ ജില്ലാ അധികാരി എന്ന നിലയില്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരുന്നതില്‍ സന്തോഷമുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
അടൂര്‍ എന്‍ആര്‍ഐ ഫോറം കുവൈത്ത്, ബഹ്‌റൈന്‍ ചാപ്റ്റര്‍ ഭാരവാഹികളും വിഡിയോ കോണ്‍ഫറന്‍സില്‍ സജീവമായി. യുഎഇ ചാപ്റ്റര്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഖെയ്‌സ് വര്‍ഗീസ്, ഹരി പനവിള, ഷിബു കോശി, റായ് ജോര്‍ജ്, അനു.പി.രാജന്‍, കെ.സി ബിജു,അനീഷ് ഏബ്രഹാം, അനു കെ.വര്‍ഗീസ്, ബിജു കോശി മത്തായി, രഞ്ജിത്ത് മോഹന്‍, സണ്ണി പറക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?