5:45 pm - Thursday April 23, 7243

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 42,56,991 ആയി

Editor

വാഷിങ്ടൺ/ ലണ്ടൻ: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 42,56,991 ആയി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.91 ലക്ഷം കടന്നു.15 ലക്ഷത്തിലധികം പേർ രോഗവിമുക്തരായി. 24.47 ലക്ഷത്തോളം പേർ നിലവിൽ രോഗികളായി തുടരുകയാണ്. ഇതിൽ 46,340 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 24 ലക്ഷം പേർ ചെറിയ രോഗലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്.

യുഎസ്സും യൂറോപ്യൻ രാജ്യങ്ങളും കോവിഡിന്റെ പിടിയിലമർന്ന ഘട്ടത്തിൽ റഷ്യയിൽ കേവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നാൽ ഏപ്രിൽ അവസാനത്തോടു കൂടി റഷ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടി.

ഇന്നിപ്പോൾ യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. യുഎസ്സിൽ 13.69 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിൽ 2.32ലക്ഷം പേർക്കും. സ്പെയിൻ -2.28 ലക്ഷം, യുകെ- 2.28 ലക്ഷം, ഇറ്റലി -2.21 ലക്ഷം, ഫ്രാൻസ് -1.78 ലക്ഷം, ബ്രസീൽ- 1.77 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.

കേസുകൾ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിൽ മരണ നിരക്ക് കുറവാണ്-2116.
അമേരിക്കയിൽ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 83425 ആയി.

സ്‌പെയിൻ-26,920, യുകെ- 32692, ഇറ്റലി- 30,911, ഫ്രാൻസ്- 26,991, ബ്രസീൽ- 12,404 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

1500 കടന്ന് ഒമാനിലെ കൊവിഡ് ബാധിതര്‍: മരണം എട്ടായി

മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല പ്രവാസികള്‍: കലക്ടര്‍ പി.ബി. നൂഹ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015