ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ്: തഴക്കവും പഴക്കവും വരുന്നതോടെ പെണ്‍വാണിഭ സംഘത്തിന് കൈമാറും: ഇന്ത്യ മുഴുവന്‍ വേരുകളുള്ള സെക്സ് റാക്കറ്റിലെ പ്രധാന കണ്ണി അറസ്റ്റില്‍
ചാലക്കുടി: മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് പത്തൊന്‍പതുകാരിയെ സെക്സ് റാക്കറ്റിലെത്തിച്ച് നിരന്തര പീഡനം നടത്തിയ കേസില്‍ അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. സംസ്ഥാനങ്ങളിലുട നീളം കണ്ണികളുള്ള വമ്പന്‍ സെക്സ് റാക്കറ്റിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ആന്ധ്രാ സ്വദേശിനി പ്രഭാവതി എന്ന ലക്ഷ്മി (38) ആണ് പിടിയിലായത്. ഇടുക്കിയിലെ വെള്ളത്തൂവലില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. ഓണ്‍ലൈന്‍ സെക്സ് സൈറ്റില്‍ തിരയുന്നവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ച് നല്കി ആവശ്യക്കാരില്‍ നിന്നും തുക മുന്‍കൂര്‍ വാങ്ങിയാണ് സംഘം ഇടപാടുകള്‍ നടത്തി വന്നിരുന്നത്.
കോളേജ് വിദ്യാര്‍ഥിനികളും വീട്ടമ്മമാരുമായിരുന്നു സംഘത്തിന്റെ പ്രധാന ഇരകള്‍. ഈ കേസില്‍ മുന്‍പ് പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശിയായ സുഷി എന്നയാള്‍ വഴിയാണ് പെണ്‍കുട്ടി ലക്ഷ്മിയുടെ കെണിയില്‍പ്പെടുന്നത്. പിന്നീട് വാട്സാപ് വഴി ചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് അയച്ചു കൊടുത്ത് ലക്ഷ്മിയടങ്ങുന്ന സംഘം പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വയ്ക്കക്കുകയായിരുന്നു. സംഘത്തിലെ മറ്റുള്ളവര്‍ പിടിയിലായതറിഞ്ഞ സുഷി അയല്‍ സംസ്ഥാനത്തേക്ക് മുങ്ങി. പിന്നീട് ഇരിങ്ങാലക്കുടയിലും കൈപ്പമംഗലത്തുമായി ഒളിവില്‍ കഴിഞ്ഞ് പെണ്‍വാണിഭം നടത്തി വരുമ്പോള്‍ ഏതാനും മാസം മുന്‍പ് പിടിയിലായി. ഇയാളില്‍ നിന്നുമാണ് ലക്ഷ്മി അടങ്ങുന്ന സംഘത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
തൃശ്ശൂര്‍ റൂറല്‍ ജില്ലാ ഡിവൈഎസ്പി പ്രദീപ് കുമാറിന്റെയും ചാലക്കുടി ഡിവൈഎസ്പി സി.ആര് സന്തോഷിന്റേയും നേതൃത്വത്തില്‍ എസ് ഐ പി.ഡി അനില്‍കുമാര്‍, എ എസ് ഐ മാരായ ജിനുമോന്‍ തച്ചേത്ത്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എംമൂസ, സിനിയര്‍ സിപിഒമാരായ വി.യു സില്‍ജോ, എ.യു റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ എഎസ്ഐ തോമസ്, വനിതാ സീനിയര്‍ സിപിഒ ഷീബ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Your comment?