തിരുവനന്തപുരം: എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ 30 വരെ നടത്താനുള്ള ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപംനല്‍കി. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തശേഷമാകും പ്രഖ്യാപനം. എസ്.എസ്.എല്‍.സി.ക്ക് മൂന്നും ഹയര്‍സെക്കന്‍ഡറിക്ക് നാലും വി.എച്ച്.എസ്.സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത്.
പ്ലസ് വണ്‍ പരീക്ഷകളും ഇക്കൂട്ടത്തില്‍ നടത്തും. എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞും ഹയര്‍സെക്കന്‍ഡറി രാവിലെയുമാകും നടക്കുക. എസ്.എസ്.എല്‍.സി.ക്ക് 26 മുതല്‍ മൂന്നുദിവസം പരീക്ഷയുണ്ടാകും. സാമൂഹികാകലം പാലിക്കുംവിധമാകും ഇരിപ്പിട ക്രമീകരണം. പരീക്ഷാകേന്ദ്രത്തില്‍ നിന്നകന്ന് മറ്റുസ്ഥലങ്ങളിലായി പോയവര്‍ക്കും എഴുതാന്‍ അവസരമൊരുക്കും. എത്താന്‍ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുന്‍കൂട്ടി അറിയിച്ചാല്‍മതി.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in EDUCATION
Your comment?