5:32 pm - Thursday November 24, 6281

തുണിയെടുക്കാന്‍ കയറിയ വീട്ടമ്മ ടെറസില്‍ നിന്ന് വീണു ചോര വാര്‍ന്നു മരിച്ചു

Editor

അടൂര്‍: തുണിയെടുക്കാന്‍ കയറിയ വീട്ടമ്മ ടെറസില്‍ നിന്ന് വീണു ചോര വാര്‍ന്നു മരിച്ചു. ഉച്ച മയക്കത്തിലായിരുന്ന 12 വയസുള്ള മകള്‍ അമ്മ വീണത് അറിയാതെ കാത്തിരുന്നു. പന്നിവിഴ കരിമ്പന്നൂര്‍ ബഥേല്‍ ഹൗസില്‍ റജിയുടെ ഭാര്യ.വിന്‍സി (40) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവം. വിന്‍സിയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് കനത്ത മഴ പെയ്തതോടെ മകള്‍ കിടന്നുറങ്ങി. ഈ സമയം ടെറസിലുണ്ടായിരുന്ന തുണി എടുക്കാന്‍ കയറിയതാണ് വിന്‍സി. കാല്‍ വഴുതി ഷേഡില്‍ തലയിടിച്ച് നിലത്ത് വീഴുകയായിരുന്നു. തുണി ഒക്കെ ഷേഡില്‍ കുരുങ്ങി കിടക്കുന്നുണ്ടായിരുന്നു. വൈകിട്ട് ആറു മണിയോടെ ഉറക്കമുണര്‍ന്ന മകള്‍ അമ്മയെ വിളിച്ചെങ്കിലും കണ്ടില്ല. തുടര്‍ന്ന് കുട്ടി കുളി ഒക്കെ കഴിഞ്ഞു വന്നു. അയല്‍ വീട്ടില്‍ എവിടെയെങ്കിലും പോയതാകുമെന്ന് കരുതി അവിടേക്ക് വിളിച്ചെങ്കിലും ചെന്നിട്ടില്ലെന്ന് മറുപടി ലഭിച്ചു. ഭയന്നു പോയ മകള്‍ അച്ഛനെ വിളിച്ചു വരുത്തി.

പരിസരത്ത് നടത്തിയ തെരച്ചിലില്‍ ചോര വാര്‍ന്ന നിലയില്‍ വിന്‍സിയെ കണ്ടെത്തി. അപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. നേരത്തേ തന്നെ വീണ വിന്‍സി ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടന്ന് ചോര വാര്‍ന്ന് മരിച്ചതാകാം എന്നാണ് നിഗമനം. വീട്ടുകാര്‍ വിവര മറിയിച്ചതിനെ തുടര്‍ന്ന്
അടൂര്‍ ഇന്‍സ്പെക്ടര്‍ യു.ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥല ത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോന്നിയില്‍ നരഭോജിക്കടുവ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്തി

തെരുവുനായ കുറുകെ ചാടി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കെഎസ്ഇബി സബ് എന്‍ജിനീയര്‍ മരിച്ചു: സംഭവം ആനന്ദപ്പള്ളിയില്‍ ഇന്നു രാവിലെ 10ന്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ