അത്രയ്ക്കുണ്ട് മണ്ണടി ചന്തയില്‍ നിന്ന് വാങ്ങുന്ന മീനിന്റെ ഗുണ നിലവാരം: പൊട്ടിയഴുകിയ മത്സ്യം വാങ്ങിയത് ചന്തയിലേക്ക് തിരിച്ചെത്തിച്ച് നാട്ടുകാര്‍
അടൂര്‍: മായം കലര്‍ന്ന മത്സ്യം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി ആവിഷ്‌കരിച്ച ഓപ്പറേഷന്‍ സാഗര റാണി വെള്ളത്തിലായതോടെ വിഷ മത്സ്യം മാര്‍ക്കറ്റുകള്‍ കൈയടക്കി. കഴിഞ്ഞ ദിവസം മണ്ണടി മുടിപ്പുര ചന്തയില്‍ നിന്നും നിലമേല്‍ സ്വദേശി അനില്‍കുമാര്‍ വാങ്ങിയ ചൂര മീന്‍ മുറിച്ചപ്പോള്‍ പഴുവരിച്ചു മാംസം അടര്‍ന്നു വീഴുന്ന നിലയിലായിരുന്നു. ഉള്ളില്‍ നീല നിറവും കണ്ടു. പ്രതിഷേധവുമായി വാഴയിലയില്‍ പൊതിഞ്ഞ ചീഞ്ഞ മത്സ്യവുമായി ഇദ്ദേഹം ചന്തയിലെത്തിയപ്പോഴേക്കും കച്ചവടക്കാരന്‍ കടന്നു കളഞ്ഞു.
സംഭവം നവമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മത്സ്യ വ്യാപാരികള്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വന്നു. കഴിഞ്ഞ അഞ്ചിന് പാകിസ്ഥാന്‍ മുക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മത്സ്യ മൊത്ത വ്യാപാരിയില്‍ നിന്നും നിന്നും 1375 കിലോഗ്രാം അഴുകിയ മത്സ്യമാണ് ഫുഡ് സേഫ്റ്റി അധികൃതരും ആരോഗ്യ വകുപ്പും പോലീസിന്റെയും സംയുക്ത പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത രാസവസ്തുക്കള്‍ തളിച്ച മത്സ്യവില്‍പ്പനയ്ക്കെതിരെ സ്പെഷല്‍ ഗ്രാമസഭ വിളിച്ചു ചേര്‍ത്ത് തീരുമാനമെടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
Your comment?