ലോക്ഡൗണില്‍പ്പെട്ട ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയേയും കൊണ്ട് കാസര്‍കോട്ടേക്ക് ഫയര്‍ഫോഴ്സ് ആംബുലന്‍സ് പുറപ്പെട്ടു

Editor

തിരുവല്ല :ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയേയും കൊണ്ട് തിരുവല്ല മല്ലപ്പള്ളിയില്‍ നിന്നും കാസര്‍കോട്ടേക്ക് ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സ് പുറപ്പെട്ടു. മല്ലപ്പള്ളി ജ്യൂസ് പാര്‍ലറില്‍ ജോലി ചെയ്യുന്ന മുദാസിന്റെ ഭാര്യയായ അര്‍ഫാനയേയും കൊണ്ടാണ് ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സ് ഇന്ന്(മേയ് 3) ഉച്ചകഴിഞ്ഞ് 2.50ന് പുറപ്പെട്ടത്. തിരുവല്ല സ്റ്റേഷനിലെ ഡ്രൈവര്‍മാര്‍ ആയ പ്രശാന്ത്, ഷിജു മോന്‍ എന്നിവരും ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ നിതിനുമാണ് ആംബുലന്‍സില്‍ ഇവരെ അനുഗമിക്കുന്നത്.

അടിയന്തര സാഹചര്യം വന്നാല്‍ നേരിടുന്നതിന് എല്ലാ ജില്ലകളിലും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കണ്‍സോര്‍ഷ്യം വിവിധ ഇടങ്ങളില്‍ ഐസിയു ആംബുലന്‍സുകളും രക്ത ദാതാക്കളെയും സജ്ജമാക്കിയിട്ടുണ്ട്.
വൈകുന്നേരം ആംബുലന്‍സ് ആലുവ കഴിഞ്ഞു. നാളെ(മേയ് 4) പുലര്‍ച്ചെ രണ്ടു മണിയോടെ കാസര്‍കോട്ടുള്ള വീട്ടില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മല്ലപ്പള്ളി ജ്യൂസ് പാര്‍ലറില്‍ ജോലി ചെയ്യുന്ന മുദാസിന്റെ ഭാര്യയാണ് അര്‍ഫാന. ഭാര്യയോടൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മല്ലപ്പള്ളിയില്‍ കുടുങ്ങി പോയ അര്‍ഫാനയെയും ഭര്‍ത്താവിനെയും കാസര്‍കോട് എത്തിക്കുന്നതിനായി ആംബുലന്‍സ് ഡ്രൈവര്‍ ആയ സുരേഷ് പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ കൊണ്ട് പോകാനുള്ള ഡോക്ടറുടെ സാക്ഷ്യപത്രം, വാഹന പാസ്സ് എന്നിവ തയ്യാറായതോടെ തിരുവല്ലയില്‍ നിന്നും ആംബുലന്‍സില്‍ അര്‍ഫാനയെയും മുദാസിര്‍നെയും കൊണ്ട് വാഹനം പുറപ്പെട്ടത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രോഗപ്രതിരോധശേഷി കൂട്ടാന്‍ ചാലഞ്ചുമായി ഡോ. ബോബി ചെമ്മണൂര്‍

‘സ്‌നേഹപൂര്‍വ്വം പ്രവാസികള്‍ക്കായി’ പ്രവാസികുടുംബങ്ങള്‍ക്കായി മറ്റൊരു പ്രവാസി കുടുംബം നിര്‍മ്മിച്ച വീഡിയോ ഫിലിം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുമ്പോള്‍…

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015