5:32 pm - Friday November 24, 6930

വീണ്ടും മുങ്ങി മരണം: ഒരുമിച്ച് കുളിക്കാനെത്തിയത് നാലു പേര്‍: ഒഴുക്കില്‍പ്പെട്ടത് അഖില്‍: രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചുഴിയില്‍ വീണ ശരണിനെ നാട്ടുകാര്‍ രക്ഷിച്ചു

Editor

പന്തളം: ഒരുമിച്ച് അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ നാലു യുവാക്കളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കുളനട കൈപ്പുഴ പറയന്റയ്യത്ത് പുത്തന്‍ വീട്ടില്‍ അഖില്‍ ഭവനില്‍ ശശികുമാറിന്റെ മകന്‍ അഖില്‍ എസ്.കുമാറാണ് (27) ആണ് മരിച്ചത്. അച്ചന്‍കോവിലാറ്റില്‍ മുളമ്പുഴ ഐവേലില്‍ കടവില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം. അഖില്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് കുടെയുള്ളവര്‍ നിലവിളിച്ചു. രക്ഷിക്കാന്‍ ചാടിയ കാരയ്ക്കാട് അരീക്കര പടിഞ്ഞാറ്റേക്കര വിട്ടില്‍ ശരണും ചുഴിയില്‍ (28) താഴ്ന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ രക്ഷിച്ചത്. പിന്നീട് അഖിലിനെ കടവിന് സമീപത്ത് നിന്ന് ഫയര്‍ ഫോഴ്സ് മുങ്ങിയെടുത്ത് പൊലീസ് ജീപ്പില്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

അഖിലിന്റെ ബന്ധുവായ കാരയ്ക്കാട് കൊച്ചു പ്ലാവ് നില്‍ക്കുന്നതില്‍ ജിതിനും സുഹൃത്ത് കുളനട കൈപ്പുഴ മേലേതുണ്ടത്തില്‍ സിദ്ധാര്‍ഥിനും മൊപ്പമാണ് അഖിലും ശരണും കടവിലെത്തിയത്. കൈപ്പുഴ മുടവന്നൂര്‍ കടവില്‍ ബൈക്ക് വച്ച ശേഷമാണ് കുളിക്കാനിറങ്ങിയത്. അനില മോള്‍ ആണ് അഖിലിന്റെ മാതാവ്. അഞ്ജന സഹോദരിയാണ്. പിതാവ് ശശികുമാര്‍ ദുബെയിലാണ്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു

കോന്നിയില്‍ നരഭോജിക്കടുവ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്തി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ