5:45 pm - Sunday April 23, 2693

രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു നീട്ടി

Editor

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മേയ് 3ന് രണ്ടാം ഘട്ട ലോക്ഡൗണ്‍ തീരാനിരിക്കെയാണു നിര്‍ണായക തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ഡൗണ്‍ മേയ് 17 വരെ നീളും. റെഡ്‌സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്പോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാല്‍ ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു.

വിമാനം, റെയില്‍വേ, അന്തര്‍ സംസ്ഥാന യാത്രകള്‍ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകള്‍, മാളുകള്‍, ജിംനേഷ്യം എന്നിവ പ്രവര്‍ത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയില്‍ വിഭജനമുണ്ടാകും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളില്‍നിന്നു പുറത്തിറങ്ങരുത്.

ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. റെഡ്‌സോണിലും സ്വകാര്യ ഓഫിസുകള്‍ക്കും പ്രവര്‍ത്തിക്കാം.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രാജ്യത്തെ കോവിഡ് ബാധിതരുടെ 34,007 ആയി. 8,373 പേര്‍ക്കു രോഗം ഭേദമായപ്പോള്‍ 1075 പേര്‍ മരിച്ചു

ക്വാറന്റീനില്‍ കഴിയവെ രക്ഷപ്പെട്ട സര്‍ക്കാര്‍ ഡോക്ടറെ പൊലീസുകാര്‍ തിരികെ പിടിച്ചു കൊണ്ടുവന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015