5:32 pm - Friday November 25, 9014

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ മുംബൈയില്‍ അന്തരിച്ചു

Editor

മുംബൈ: വന്‍കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഹോളിവുഡിലടക്കം നാല്‍പതിലേറെ സിനിമകളില്‍ വേഷമിട്ടു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഇര്‍ഫാന് 2011 ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ ജയ്പുരില്‍ ജനിച്ച ഇര്‍ഫാന്‍ ചെറുപ്പത്തില്‍ പ്രാദേശിക ക്രിക്കറ്റ് താരമായിരുന്നു. പിന്നീട് നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. മുബൈയിലെത്തി. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ വേഷമിട്ടതിനു ശേഷമാണ് സിനിമയിലെത്തിയത്. മീരാ നായരുടെ സലാം ബോംബെയാണ് ആദ്യ ചിത്രം. 2013 ല്‍ പാന്‍സിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അമേസിങ് സ്‌പൈഡര്‍മാന്‍, ജുറാസിക് വേള്‍ഡ്, ലൈഫ് ഓഫ് പൈ തുടങ്ങിയവയാണ് ഇര്‍ഫാന്‍ അഭിനയിച്ച പ്രധാന ഹോളിവുഡ് ചിത്രങ്ങള്‍.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരണം 26,200 ല്‍ എത്തി

ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ