
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 872 ആയി. അതേസമയം വൈറസ്ബാധിതരുടെ എണ്ണം 27,892 കവിഞ്ഞു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ളത്. 8 8068. ഗുജറാത്ത്;3301, ഡല്‍ഹി – 2918 എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ എണ്ണം.
അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് 5913 പേര്‍ രോഗമുക്തി നേടി.
രാജ്യത്തെ 28ജില്ലകളില്‍ ഇതുവരേയും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 64 ജില്ലകളില്‍ നിന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ 48 ജില്ലകളിലും 33 ജില്ലകളില്‍ കഴിഞ്ഞ 21 ദിവസത്തിനിടയിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Your comment?