ലോക്ക് ഡൗണിന്റെ മറവില്‍ പഴകിയ മത്സ്യം വില്‍ക്കാന്‍ ചേര്‍ക്കുന്നത് രാസവസ്തുക്കള്‍: മണ്ണടിയില്‍ 1375 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

അടൂര്‍: മണ്ണടിയില്‍ പരമ്പതാഗത മത്സ്യബന്ധനത്തിന്റെ മറവില്‍ വില്‍ക്കാന്‍ എത്തിച്ച പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. വിഴിഞ്ഞത്തുനിന്നും ഏനാത്ത്,മണ്ണടി, കടമ്പനാട് , കല്ലുകുഴി, മാഞ്ഞാലി, തുവയൂര്‍, ഐവര്‍കാല, നെല്ലിമുകള്‍, പുത്തൂര്‍, ഏഴാംമൈല്‍, പൂവറ്റൂര്‍, പുത്തനമ്പലം, കുന്നത്തൂര്‍ പ്രദേശങ്ങളില്‍ ചില്ലറ വില്‍പ്പനയ്ക്ക് എത്തിച്ച 1375 കിലോ കേരചൂരയാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസ് മണ്ണടി താഴത്ത് ജംഗ്ഷനില്‍ വച്ച്പിടികൂടി ഫുഡ് സേഫ്റ്റി അധികൃതര്‍ക്ക് കൈമാറിയത്.
കഴിഞ്ഞ ദിവസം നാട്ടുകാരുടെ പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പാകിസ്ഥാന്‍ മുക്കില്‍ പ്രവര്‍ത്തിക്കുന്ന മൊത്തവിതരണ കേന്ദ്രത്തില്‍ കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ജി സുരേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി താക്കീത് നല്‍കിയിരുന്നതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ കച്ചവടം നടത്തിയാല്‍ 5 ലക്ഷം രൂപ പിഴയീടാക്കുകയും ആറ് മാസം തടവിനും ശിക്ഷിക്കാം. പഴകിയതും വിഷം ചേര്‍ത്തതുമായ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശന സുരക്ഷാപരിശോധനയാണ് നടത്തുകയെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ പ്രശാന്ത് പറഞ്ഞു.
അമോണിയ, ഫോര്‍മാലിന്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മത്സ്യവാപാരികള്‍ പറഞ്ഞത് പഞ്ചായത്ത് പ്രസിഡന്റുമായി വാക്കേറ്റതിന് ഇടവരുത്തി. പഞ്ചായത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പഞ്ചായത്തില്‍ മത്സ്യ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ആര്‍. അജീഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഐവര്‍കാല പാകിസ്ഥാന്‍മുക്ക് ഷൈന്‍ മന്‍സില്‍ ബദറുദ്ദീന്‍, പള്ളിവടക്കേതില്‍ ഷാജിന എന്നിവരുടെ പേരില്‍ പിഴ ഈടാക്കാന്‍ നോട്ടീസ് നല്കി.. മത്സ്യം കൊണ്ടുവന്ന രണ്ട് വാഹനങ്ങള്‍ പഞ്ചായത്ത് പിടിച്ചെടു ത്തു ഏനാത്ത് പോലീസില്‍ സൂക്ഷിക്കാന്‍ ഏല്പിച്ചു. പിടിച്ചെടുത്ത മത്സ്യങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മറവു ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏ.ആര്‍ അജീഷ്‌കുമാര്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീന, കെ. അനില്‍കുമാര്‍, കടമ്പനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോ: ട്രീസലിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി സുരേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ദുകുമാരി, മഞ്ചു, ഉഷ, ഷാഡോ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. എസ്. രഞ്ചു, ഗ്രേഡ് എസ്.ഐ രാധാകൃഷ്ണന്‍ , എ. എസ്.ഐമാരായ ഹരികുമാര്‍ വില്‍സണ്‍, സി.പി.ഒ ശ്രീരാജ് ഏനാത്ത് എസ്.ഐ വിപിന്‍, വില്ലേജ് ഓഫീസര്‍ സുരേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
https://www.facebook.com/adoorvartha/videos/1751557874998015/
Your comment?