ലോക്ക് ഡൗണ്‍: വനത്തിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

അടൂര്‍: കോവിഡ് 19 മൂലം ദുരിതത്തിലായവരില്‍ ആദിവാസി യുവതിയും. വനത്തിനുള്ളില്‍ പ്രസവിച്ച യുവതിയെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. മൂഴിയാര്‍ ആദിവാസി കോളനിയിലെ സുമിത്ര(35)യെയാണ് ഇന്ന് ഉച്ചയ്ക്ക് 1.45 ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കോവിഡ് ആശുപത്രി ആയതിനാല്‍ ഇവിടെ അഡ്മിഷന്‍ നല്‍കിയില്ല. ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ബിജി പരിശോധിച്ച ശേഷം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇന്ന് രാവിലെയാണ് മൂഴിയാറിലെ ചിപ്പന്‍കുഴി ആദിവാസി കോളനിയില്‍ യുവതി പ്രസവിച്ചത്. നില വഷളായതോടെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചു.
ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇവരുടെ അടുത്ത് എത്താനും ആശുപത്രിയില്‍ എത്തിക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടി. ചിറ്റാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ നല്‍കിയാല്‍ ശരിയാകില്ലെന്ന് കണ്ടാണ് പത്തനംതിട്ടയ്ക്ക് മാറ്റിയത്. കോവിഡ് ആശുപത്രി ആയതിനാല്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ ഇല്ലെങ്കിലും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഗൈനക്കോളജിസ്റ്റ് എത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ ചികില്‍സയ്ക്കും സംരക്ഷണത്തിനുമായിട്ടാണ് അടൂരിലേക്ക് മാറ്റിയത്.
Your comment?