കൊറോണ: കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Editor

കോട്ടയം: കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ കോട്ടയം ജില്ലയുടെ പരിധിയില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് നിരോധിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വീസുകളെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയെന്ന് ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയെക്കുരുതി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ഞായറാഴ്ച പായിപ്പാട് അതിഥി തൊഴിലാളികള്‍ ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചു കൂട്ടത്തോടെ തെരുവിലിറങ്ങിയ സംഭവത്തിനു പിന്നാലെയാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

https://www.facebook.com/collectorkottayam/photos/pb.1600174033528166.-2207520000../2558098817735678/?type=3&theater

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കൊറോണ പ്രതിരോധത്തിന് 2 കോടി രൂപയോളം ചെലവ് വരുന്ന അത്യാധുനിക സൗജന്യ ‘ഇഗ്ലു ലിവിങ് സ്‌പേസു’മായി ഡോ. ബോബി ചെമ്മണൂര്‍

കോവിഡ് : സൗജന്യ ഹെലികോപ്റ്റര്‍ സേവനവുമായി ഡോ . ബോബി ചെമ്മണൂര്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015