
റോം: കൊറോണ മരണങ്ങള്‍ ഞായറാഴ്ച ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്പെയിനില്‍. 838 പേര്‍ 24 മണിക്കൂറിനിടെ ഇവിടെ മരിച്ചു. ഇറ്റലിയില്‍ 756 പേരാണ് മരിച്ചത്.
സ്പെയിനിലും ഇറ്റലിയിലുമായി ആകെ മരണം 17000 കടന്നു. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അഞ്ചിരട്ടിവരുമിത്. ഇറ്റലിയില്‍ ആകെ മരണം 10,779 ഉം സ്പെയിനില്‍ 6528 മാണ്. അതേ സമയം സ്പെയിനില്‍ പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്.
അമേരിക്കയില്‍ മരണം 2400 കടന്നു. ന്യൂയോര്‍ക്കില്‍ മാത്രം 1000 പേര്‍ മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,41,854 ആണ്. രോഗം വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയില്‍ മരണ നിരക്ക് കൂടുമെന്നും ജൂണ്‍ ഒന്നോടെ നിയന്ത്രിക്കാനാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 264 പേരാണ് യുഎസില്‍ ഞായറാഴ്ച മരിച്ചത്.
Your comment?