
ന്യൂഡല്‍ഹി: കേരളത്തിന് 460 കോടിയുടെ കേന്ദ്രസഹായം. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് കേരളത്തിന് 460.77 കോടി രൂപയുടെ സഹായം ലഭിക്കും. കേരളമടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍(എന്‍ഡിആര്‍എഫ്) നിന്ന് 5,751.27 കോടിയുടെ അധിക ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണു ധനസഹായം നല്‍കാന്‍ തീരുമാനമായത്.
കോവിഡ് വൈറസ് ബാധ കേരളത്തെ രൂക്ഷമായി ബാധിച്ചിരിക്കെയാണ് പ്രളയ സഹായമായി കോടികള്‍ സംസ്ഥാനത്തിനു ലഭിക്കുന്നത്. കേരളത്തിനു പുറമേ ബിഹാര്‍(953.17 കോടി), മഹാരാഷ്ട്ര(1758.18 കോടി), നാഗാലാന്‍ഡ്(177.37 കോടി), ഒഡിഷ(1758.18 കോടി), രാജസ്ഥാന്‍(1119.98 കോടി), ബംഗാള്‍(1090.68 കോടി) സംസ്ഥാനങ്ങള്‍ക്കാണു കേന്ദ്ര സഹായം ലഭിക്കുക.
പ്രളയം, മണ്ണിടിച്ചില്‍, ബുള്‍ബുള്‍ ചുഴലിക്കാറ്റ്, വരള്‍ച്ച തുടങ്ങിയവയില്‍ ഈ സംസ്ഥാനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിഗണിച്ചാണു ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് സഹായം ലഭിക്കുന്നത്. മൃഗസംരക്ഷണ മേഖലയില്‍ വരള്‍ച്ച കൊണ്ടുണ്ടായ ദുരിതങ്ങള്‍ക്കുള്ള സഹായമായി 11.48 കോടിയുടെ അധിക സഹായം കര്‍ണാടകയ്ക്കും പ്രഖ്യാപിച്ചു.
Your comment?