
തിരുവനന്തപുരം: കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കുന്നുണ്ടെങ്കിലും പെട്രോള്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് പമ്പ് ഉടമകള്‍. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി പമ്പുകള്‍ അടച്ചിടുമെന്ന് കേരള പെട്രോളിയം ട്രെഡേഴ്സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് തുറക്കുന്നതെന്നാണ് പമ്പ് ഉടമകള്‍ പറയുന്നത്.
അതേസമയം, ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് വാഹനം നിരത്തിലിറക്കിയാല്‍ വാഹനം പിടിച്ചെടുക്കും, പമ്പുകള്‍ അടച്ചിടും തുടങ്ങിയ വ്യാജസന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കൊറോണ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ രത്രി ഒമ്പത് മണി വരെയാണ് ജനതാ കര്‍ഫ്യൂ.
Your comment?