
കൊച്ചി: കൊറോണ ജാഗ്രത വര്‍ധിക്കുമ്പോള്‍ സംസ്ഥാനത്ത് മാസ്‌കുകളുടെ വില്‍പനയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമമെന്ന് കണ്ടെത്തല്‍. മാസ്‌കുകളുടെ പായ്ക്കില്‍ വന്‍വില രേഖപ്പെടുത്തി കൂടിയ വിലയ്ക്ക് വില്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യക്തമായത്. മാസ്‌കുകള്‍ പൂഴ്ത്തിവെക്കുന്നതായും വില ക്രമാതീതമായി വര്‍ധിച്ചതായും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. എറണാകുളം നഗരത്തിലും പരിസരത്തുമായി പത്തോളം ഇടങ്ങളില്‍ റെയ്ഡ് നടന്നു.
ഒരേതരം മാസ്‌കുകള്‍ക്ക് ഏതാനും മാസങ്ങള്‍ കൊണ്ട് അഞ്ചിരട്ടിയിലേറെ വില വര്‍ധിച്ചതായാണ് റെയ്ഡില്‍ വ്യക്തമായത്. ഡിസംബറില്‍ 591 എന്ന ബാച്ച് നമ്പറില്‍ ഡിസംബറില്‍ പുറത്തുവന്ന 100 മാസ്‌കുകളുടെ പായ്ക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 370 രൂപയാണെങ്കില്‍ ഇതേ മാസ്‌കിന്റെ 593 ബാച്ച് നമ്പറില്‍ ഫെബ്രുവരി മാസത്തില്‍ പുറത്തിറക്കിയ മാസ്‌കുകള്‍ക്കാകട്ടെ 1600 രൂപയാണ് വിലയിട്ടിരിക്കുന്നത്. അഞ്ചു രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌കുകളുടെ പായ്ക്കില്‍ ഒരു മാസ്‌കിന് 40 രൂപയാണ് എം.ആര്‍.പി എഴുതിയിരിക്കുന്നത്. ഇവയിപ്പോള്‍ 20-25 രൂപയ്ക്കാണ് വില്‍ക്കുന്നത്.
Your comment?