കൊറോണ; ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കെ ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു
പത്തനംതിട്ട: കൊറോണ വൈറസ് (കോവിഡ് 19) ബാധ സംശയിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കെ ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു. വെച്ചൂച്ചിറ സ്വദേശിയെയാണ് തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായത്. പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. വീട്ടില്‍ നിന്നാണ് യുവാവിനെ തിരിച്ചെത്തിച്ചത്.
അതേസമയം, പത്തനംതിട്ടയില്‍ രണ്ടു വയസ്സുള്ള കുട്ടിയെ നിരീക്ഷണത്തിലാക്കി. രോഗബാധിതനുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായിട്ടുള്ള കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]
Your comment?